കൊച്ചി > കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി സർക്കാർ നിലപാട് അറിയാനായി മാറ്റി. ബാങ്ക് മുൻ ജീവനക്കാരൻ സുരേഷിൻ്റെ ഹർജിയാണ് ജസ്റ്റീസ് അശോക് മേനോൻ പരിഗണിച്ചത്. സിബിഐ അന്വേഷണത്തോടൊപ്പം തട്ടിപ്പിനെക്കുറിച്ച് ഇ.ഡിയും അന്വേഷിക്കണമെന്നാണ് ആവശ്യം.