രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. അതിനിടയിൽ സംസ്ഥാനത്തെ പുതിയ ലോക് ഡൗൺ മാര്‍ഗനിർദ്ദേശങ്ങള്‍ ഇന്ന് മുതൽ നടപ്പാക്കും. ടിപിആറിന് പകരം ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് ( ) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങളെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
- എന്താണ് ഡബ്ല്യുഐപിആര്‍?സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശമനുസരിച്ച് പ്രതിവാര രോഗബാധ നിരക്ക് അടിസ്ഥാനമാക്കി ആയിരിക്കും നിയന്ത്രണങ്ങൾ. നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ആശ്രയിക്കുക ജനസംഖ്യാനുപാത പ്രതിവാര രോഗനിരക്കിനെ (വീക്‌ലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ -ഡബ്ല്യുഐപിആർ).
- എങ്ങിനെയാണ് ഡബ്ല്യുഐപിആര്‍ കണക്കാക്കുന്നത്?പഞ്ചായത്തിലോ, നഗര വാർഡിലോ ആഴ്‌ചയിൽ ആകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തെ ആയിരംകൊണ്ട് ഗുണിച്ച് ആകെ ജനസംഖ്യകൊണ്ട് ഹരിച്ചാണ് ആ പ്രദേശത്തിന്റെ ഡബ്ല്യൂപിആർ കണക്കാക്കുന്നത്.
- ഡബ്ല്യുഐപിആര്‍ എങ്ങിനെയാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത്?പത്തിൽ കൂടുതൽ ഡബ്ല്യുഐപിആര്‍ ഉള്ള പഞ്ചായത്തുകള്‍ അല്ലെങ്കിൽ നഗര വാര്‍ഡുകളിൽ പ്രത്യേകമായ കര്‍ശന ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.
- എന്നാണ് ഡബ്ല്യുഐപിആര്‍ പട്ടിക പുറത്തുവിടുന്നത്?ജില്ലാ ദുരന്തനിവാരണ അതോറിറ്റി എല്ലാ ബുധനാഴ്ചയും വൈകിട്ടോടെ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലിൽ ഇതനുസരിച്ച് പട്ടിക പ്രസിദ്ധീകരിച്ച അത് സംബന്ധിച്ച വിവരങ്ങള്‍ പ്രചരിപ്പിക്കണം
- കടകള്‍ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ എന്തൊക്കെ?ഒരു ഡോസോ നെഗറ്റീവ് ഫലമോ ആവശ്യംകടകൾ സന്ദർശിക്കുന്നവർക്ക് കർശന നിയന്ത്രണം. ആദ്യഡോസ് വാക്‌സിൻ എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിൽ കൂടുതൽ മുമ്പ് കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണം. ആശുപത്രി യാത്ര, വാക്‌സിനെടുപ്പ്, ഉറ്റവരുടെ മരണം തുടങ്ങിയ അത്യാവശ്യ സാഹചര്യങ്ങളിൽ ഇത് ബാധകമല്ല.