തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന് ഭക്ഷ്യമന്ത്രി ഓണക്കിറ്റ് വീട്ടിലെത്തി നൽകിയത് റേഷൻകടയിലെഇ പോസ് മെഷിനിൽ രേഖപ്പെടുത്തിയ ശേഷമെന്ന് റേഷൻ വ്യാപാരി. കിറ്റ് സ്വീകരിക്കും മുൻപ് മണിയൻപിള്ള രാജുവിന്റെ ഭാര്യ റേഷൻകടയിലെത്തി ഇ പോസിൽ വിരലടയാളം രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
റേഷൻ കടയിലെ ഇ പോസ് മെഷീനിൽ രേഖപ്പെടുത്താതെയാണ് ഭക്ഷ്യമന്ത്രി നേരിട്ടെത്തി മണിയൻ പിള്ള രാജുവിന് ഓണക്കിറ്റ് നൽകിയതെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ കിറ്റ് സ്വീകരിക്കും മുൻപ് മണിയൻപിള്ള രാജുവിന്റെ ഭാര്യ റേഷൻകടയിലെത്തി ഇ പോസിൽ രേഖപ്പെടുത്തിയെന്ന് റേഷൻ വ്യാപാരി വ്യക്തമാക്കി.
മഞ്ഞകാർഡുകാർക്കാണ് ഇപ്പോൾ ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. വെള്ളക്കാർഡ് കൈവശമുള്ള മണിയൻ പിള്ള രാജുവിന് എങ്ങനെ ഇപ്പോൾ കിറ്റ് നൽകിയെന്നാണ് ആരോപണത്തിലുയർന്ന മറ്റൊരു ചോദ്യം. അതേസമയം അനർഹമായ രീതിയിൽ കിറ്റ് വിതരണം നടത്തിയിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽകുമാർ പ്രതികരിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദങ്ങൾക്ക് മറുപടിയില്ലെന്നും സർക്കാരിന്റെ നല്ല ഉദ്യമത്തിനൊപ്പമാണ് താൻ നിൽക്കുന്നതെന്നുമായിരുന്നു മണിയൻ പിള്ള രാജു പ്രതികരിച്ചത്.
Content Highlights:Maniyan Pilla Raju Onam Kit Controversy