തിരുവനന്തപുരം
കേരളപ്പിറവി സമ്മാനമായി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) നവംബർ ഒന്നിന് യാഥാർഥ്യമാകും. സെപ്തംബറിൽ അഭിമുഖം ആരംഭിക്കും. കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയ്നി തസ്തികയുടെ മൂന്ന് സ്ട്രീമിലായി ചുരുക്കപ്പട്ടികയിലുള്ള 575 പേർക്ക് തിരുവനന്തപുരത്തെ പിഎസ്സി ആസ്ഥാനത്താണ് അഭിമുഖം. സെപ്തംബർ ഒന്ന്, രണ്ട്, മൂന്ന്, എട്ട്, ഒമ്പത്, 10,15, 16, 22, 23, 24, 29, 30 തീയതികളിൽ നടക്കുന്ന അഭിമുഖങ്ങളിൽ ദിവസവും നാൽപ്പത്തഞ്ചോളം ഉദ്യോഗാർഥികൾ പങ്കെടുക്കും. എല്ലാ സ്ട്രീമിൽനിന്നും 35 വീതം 105 പേരെ ആദ്യഘട്ടം നിയമിക്കും.















