Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി തറഗുണ്ട, മുഖ്യമന്ത്രി മറ്റൊരു ശിവൻ കുട്ടി; ആക്ഷേപവുമായി കെ.സുധാകരൻ

by News Desk
August 4, 2021
in KERALA
0
കേരളത്തിന്റെ-വിദ്യാഭ്യാസ-മന്ത്രി-തറഗുണ്ട,-മുഖ്യമന്ത്രി-മറ്റൊരു-ശിവൻ-കുട്ടി;-ആക്ഷേപവുമായി-കെ.സുധാകരൻ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ അതിരുവിട്ട് വിമർശിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ. വിദ്യാഭ്യാസ മന്ത്രിയെ തറ ഗുണ്ടയെന്നാണ് കെ.സുധാകരൻ വിശേഷിപ്പിച്ചത്. ശിവൻകുട്ടി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ മണ്ഡലതലത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണനേമം കമലേശ്വരം ഹാർബർ എൻജിനിയറിങ് ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

ഒരു തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായെന്നും മറ്റൊരു ശിവൻകുട്ടിയായ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഉൾക്കൊള്ളാനാകുമെന്നുംകെ.സുധാകരൻ ആക്ഷേപിച്ചു. പരിപാവനമായ നിയമസഭയ്ക്ക് അകത്ത് ഗുണ്ടായിസം കാട്ടി ഉടുമുണ്ട് പൊക്കി ആ നിയമസഭയിലെ സ്പീക്കർ ഇരിക്കുന്ന ചേംബർ മുഴുവൻ അടിച്ചുതകർത്ത ഒരു തറഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയാണ്. -കെ.സുധാകരൻ പറഞ്ഞു.

പുതിയ തലമുറയ്ക്ക് റോൾ മോഡൽ ആകേണ്ട വിദ്യാഭ്യാസമന്ത്രിയുടെ സ്ഥാനത്ത് ആഭാസത്തരം മാത്രം കൈമുതലുള്ള വി ശിവൻകുട്ടി ഇരിക്കുന്നതിനെ സാംസ്കാരിക കേരളത്തിന് ഉൾക്കൊള്ളാൻ കഴിയില്ല. ശിവൻകുട്ടിയുടെ മുഖാവരണം ഗുണ്ടായിസത്തിന്റെതാണ്. മന്ത്രിക്ക് വേണ്ട ഗുണവും വിശ്വാസ്യതയും അദ്ദേഹത്തിന് ഇല്ല.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശിവൻകുട്ടി രാജിവെയ്ക്കുന്ന കീഴ്വഴക്കം ഉണ്ടായാൽ എസ്എൻസി ലാവ്നിൻ കേസിൽ സുപ്രീംകോടതിയിൽ നിന്നും പ്രതികൂല വിധിയുണ്ടായാൽ രാജിവെയ്ക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോൾ വി ശിവൻകുട്ടിയെ സംരക്ഷിക്കുന്നത്. ക്ഷമിക്കാൻ കഴിയാത്ത കുറ്റമെന്നാണ് നിയമസഭാ കയ്യാങ്കളിക്കേസിനെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. എന്നിട്ടും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണ്.

നേമത്തെ വോട്ടർമാർക്ക് പറ്റിയ കൈത്തെറ്റിന്റെ ദുരന്തഫലം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.നിയമസഭ തല്ലിത്തകർത്ത് താണ്ഡവമാടിയ തറഗുണ്ടയുടെ നിലവാരമാണ് വിദ്യാഭ്യാസമന്ത്രിയുടേത്. എംവി രാഘവന്റെ നാഭിക്ക് തൊഴിച്ചത് ഉൾപ്പെടെ നിയമസഭയിൽ ലജ്ജാകരമായ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. നാണവും മാനവുംകെട്ട അന്തസില്ലാത്ത എംഎൽഎമാരെ ചുമക്കുന്ന പാർട്ടിയാണ് സിപിഎം. സിപിഎം എംഎൽഎമാരുടെ ഭാഗത്ത് നിന്നും ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ ഉണ്ടായാൽ അത്ഭുതപ്പെടാനില്ല. ശിവൻകുട്ടിയുടെ രാജിക്കായുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പോർമുഖത്തിൽ പങ്കാളികളായി നേമത്തെ വോട്ടർമാർക്ക് പറ്റിയ കൈപ്പിഴ തിരുത്താൻ തയ്യാറാകണമെന്നും സുധാകരൻ അഭ്യർത്ഥിച്ചു.

തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ ധർണ്ണ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. മന്ത്രിസ്ഥാനം രാജിവെച്ച് ശിവൻകുട്ടി വിചാരണ നേരിടണമെന്ന് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. കോടിക്കണക്കിന് മലയാളികളുടെ മുന്നിൽവെച്ച് നിയമസഭയിൽ നടന്ന അതിക്രമത്തിലെ പ്രതികളായ അന്നത്തെ എംഎൽഎമാർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ഈ രാജ്യത്തെ ജനങ്ങൾക്ക് നിയമവാഴ്ചയിലുളള വിശ്വാസം നഷ്ടപ്പെടും. സതീശൻ പറഞ്ഞു.

കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി കഴക്കൂട്ടത്തും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടിയൂർക്കാവിലും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ വിഴിഞ്ഞത്തും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എ എ അസീസ്, പി ജെ ജോസഫ്, സിപി ജോൺ ദേവരാജൻ, അനൂപ് ജേക്കബ്, മാണി സി കാപ്പൻ തുടങ്ങിയവർ വിവിധ ജില്ലകളിലെ പ്രതിഷേധ ധർണയിൽ പങ്കെടുത്തു.140 നിയോജകമണ്ഡലങ്ങളിലെയും സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലായിരുന്നു യു.ഡി.എഫ്. ധർണ.

Content Highlights:K Sudhakaran criticises Minister V Sivankutty

Previous Post

മുട്ടില്‍ മരംമുറി കേസ്: സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം

Next Post

India vs England 1st Test: ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ മത്സരം ഇന്ന്; എപ്പോൾ, എങ്ങനെ കാണാം?

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
india-vs-england-1st-test:-ഇന്ത്യ-ഇംഗ്ലണ്ട്-ആദ്യ-മത്സരം-ഇന്ന്;-എപ്പോൾ,-എങ്ങനെ-കാണാം?

India vs England 1st Test: ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ മത്സരം ഇന്ന്; എപ്പോൾ, എങ്ങനെ കാണാം?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.