തിരുവനന്തപുരം> ഓരോ പ്രദേശത്തേയും രോഗികളുടെ എണ്ണമനുസരിച്ചായിരിക്കും പുതിയ ലോക്ഡൗൺ നടപ്പാക്കുകയെന്നും കടകൾ ആറുദിവസവും തുറക്കാമെന്നും സർക്കാർ. നിയമസഭ ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി വീണ ജോർജാണ് നിയമസഭയിൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത്.
ജനസംഖ്യയിൽ 1000 പേരിൽ എത്രയാൾക്ക് പുതിയതായി രോഗം നിർണ്ണയിക്കപ്പെടുന്നുവെന്ന് പരിഗണിച്ചാകും ഇനി മുതൽ ലോക്ഡൗൺ നടപ്പിലാക്കുക. ഒരു പ്രദേശത്തെ ജനസംഖ്യയുടെ 1000 പേരിൽ പത്തിൽ കൂടുതൽ രോഗികൾ ഉണ്ടായാൽ ഒരാഴ്ച ലോക്ഡൗൺ നടപ്പാക്കും. മറ്റിടങ്ങളിൽ ഞായർ ഒഴികെ ആഴ്ചയിൽ 6 ദിവസം രാവിലെ 7 മുതൽ 9 വരെ കടകൾ തുറക്കാം.വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമാകും.
സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ഞായറാഴ്ചയും ഓണ തിരക്ക് പരിഗണിച്ച് 22ന്റെ ഞായറാഴ്ചയും കടകൾ തുറക്കാം. ആരാധനാലയങ്ങളുടെ വലുപ്പം കണക്കാക്കിയാവണം ആളുകൾ പങ്കെടുക്കേണ്ടത്. വലിയ ആരാധനാലയങ്ങഴിൽ പരമാവധി 40 പേർക്ക് പങ്കെടുക്കാം. കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേർക്ക് പങ്കെടുക്കാം.
സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികൾ വ്യാപാരസ്ഥാപനങ്ങൾ സ്വീകരിക്കണം . ആൾക്കൂട്ടം ഒഴിവാക്കുവാൻ ഹോം ഡെലിവറി വിപുലീകരിക്കണം. പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആവശ്യമായ പരിശോധന നടത്തണം. കടകളിൽ സാമൂ ഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ ആയിരിക്കണം പ്രവേശനം.
കടകൾ സന്ദർശിക്കുന്നവർ ആദ്യഡോസ് വാക്സിനേഷൻ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർടിപിസി ആർ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും നല്ലത്.
വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കും. സാമൂഹ്യ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ 60 വയസ്സിന് മുകളിൽ പ്രായമുള്ള സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും വാക്സിൻ ലഭ്യത അനുസരിച്ച് ഒരു നിശ്ചിത തീയതിക്കുള്ളിൽ വാക്സിനേഷൻ നൽകും.
കിടപ്പ് രോഗികൾക്ക് എല്ലാവർക്കും സമയബന്ധിതമായി വീടുകളിൽ ചെന്ന് വാക്സിനേഷൻ നട ത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. ആരോഗ്യ വകുപ്പിന്റെ കൃത്യമായ മേൽനോട്ടത്തിൽ ഇത് നടപ്പാക്കുകയും ചെയ്യും. സ്വകാര്യ ആശുപത്രികൾ വഴി വാക്സിനേഷൻ നട ത്തുന്നതിന് സ്ഥലസൗകര്യങ്ങൾ ഉൾപ്പെടെ നൽകി പ്രോത്സാ ഹിപ്പിക്കുന്ന നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോർജ്ജ് സഭയിൽ അറിയിച്ചു.