മുഖ്യമന്ത്രിയെയും മന്ത്രി ശിവൻകുട്ടിയെയും താരതമ്യം ചെയ്ത സുധാകരൻ മറ്റൊരു ശിവൻകുട്ടിയായതിനാലാണ് മുഖ്യമന്ത്രി ഇദ്ദേഹത്തെ അംഗീകരിക്കുന്നതെന്നു പറഞ്ഞു. സിപിഎം നേതാക്കളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ കുപ്രസിദ്ധി നേടിയവരാണെന്നും അന്തസില്ലാത്ത സിപിഎമ്മിന് ശിവൻകുട്ടിയെ സംരക്ഷിക്കാമെന്നും സുധാകരൻ പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു നടത്തുന്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
Also Read:
പ്രതിപക്ഷ നേതാവ് വിഡി സതീശനും പരിപാടിയിൽ പങ്കെടുത്തു. വി ശിവൻകുട്ടിയെപ്പോലൊരാള്‍ വിദ്യാഭ്യാസ മന്ത്രിയായി തുടരേണ്ടെന്ന് സംസ്ഥാനത്തെ രക്ഷിതാക്കള്‍ പറഞ്ഞു തുടങ്ങിയെന്ന് സതീശൻ പറഞ്ഞു. ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവെച്ചില്ലെങ്കിൽ കയ്യാങ്കളി കേസിൽ നീതിപൂര്‍വം വിചാരണ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read:
കഴിഞ്ഞ ദിവസമാണ് മന്ത്രി ശിവൻകുട്ടിയും മുൻമന്ത്രിമാരായ ഇപി ജയരാജൻ കെടി ജലീൽ എന്നിവരും വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കിയത്. വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. ഇതിനു പിന്നാലെ മന്ത്രിയുടെ രാജി ആവലശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും ധര്‍ണയിൽ പങ്കെടുത്തു. കെഎസ്‍യുവും പ്രതിഷേധത്തിൽ സജീവമാണ്.