ബയോ ബബിൾ ജീവിതത്തിൽ നിന്ന് കൃത്യമായ ഇടവേളകൾ എടുത്തിട്ടില്ലെങ്കിൽ അത് രാജ്യാന്തര ക്രിക്കറ്റ് താരങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം കാപ്റ്റൻ വിരാട് കോഹ്ലി. ഇത്തരം ഇടവേളകൾ സാധ്യമാകുന്നില്ലെങ്കിൽ കോവിഡിന് ശേഷമുള്ള ലോകത്തിലെ സമ്മർദ്ദകരമായ ജീവിതം കാരണം ഗുണനിലവാരമുള്ള ക്രിക്കറ്റ് കളിക്കാരൊന്നും അവശേഷിക്കാത്ത ഒരു സമയം ഉടൻ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
പകർച്ചവ്യാധിക്ക് ശേഷമുള്ള ഈ കാലഘട്ടങ്ങളിൽ ഒന്നിനുപുറകെ ഒന്നായി ബയോ ബബിളിൽ ജീവിക്കുന്നത് ഒരു ക്യാപ്റ്റനെന്ന നിലയിൽ സമ്മർദ്ദമുണ്ടാക്കുമെന്നും എപ്പോഴും ടീമിനെക്കുറിച്ച് അബോധപൂർവ്വം ചിന്തിച്ചു പോവുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ സമ്മതിച്ചു.
ക്രിക്കറ്റ് കളിക്കാർ ബെൻ സ്റ്റോക്സിന്റെ വഴി തിരഞ്ഞെടുക്കാൻ അധിക കാലതാമസമുണ്ടാകില്ലെന്നും കോഹ്ലി പറഞ്ഞു. ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻസ്റ്റോക്സ് ഇപ്പോൾ പ്രധാന പരമ്പരയിൽ നിന്ന് പിൻവാങ്ങി ഇടവേളയെടുത്തത് ചൂണ്ടിക്കാട്ടിയാണ് കോഹ്ലി ഇക്കാര്യം പറഞ്ഞു.
Read More: India vs England: അവസാന ഇലവനിൽ ആരൊക്കെ?, കോഹ്‌ലിയുടെ തിരഞ്ഞെടുപ്പിൽ കണ്ണുനട്ട് ക്രിക്കറ്റ് ലോകം
“ഈ ഇടവേളകൾ എനിക്കും വളരെ പ്രധാനമാണ്. പുതുക്കി തിരികെ വരാൻ. എന്തായാലും ക്യാപ്റ്റൻസിയും ഒരു ടീമിന്റെ ഉത്തരവാദിത്തവും വഹിക്കുന്നത് സമ്മർദ്ദമുണ്ടാക്കും. നിങ്ങൾ വളരെക്കാലം ഒരു ബബിളിൽ ഒതുങ്ങുകയാണെങ്കിൽ, കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടായിത്തീരും. ഈ ആനുകാലിക ഇടവേളകൾ വളരെ പ്രധാനമാണ്, ”ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ തലേ ദിവസം കോഹ്ലി പറഞ്ഞു.
“നിങ്ങളുടെ കളിക്കാർ കളിക്കാനായി അതിജീവിക്കുന്നില്ലെങ്കിൽ, ക്രിക്കറ്റിന്റെ നിലവാരം നിലനിർത്തുന്നത് ബുദ്ധിമുട്ടായിരിക്കും. അദ്ദേഹം (സ്റ്റോക്സ്) ഒരു ഇടവേള എടുത്തത് പോലെ, ഭാവിയിൽ കൂടുതൽ കളിക്കാർ ചെയ്തെക്കാം, ഒന്നല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ, ബബിൾ ജീവിതത്തിൽ മടുപ്പ് തോന്നാം, ” കോഹ്ലി പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ന്യൂസിലാന്റിനോട് തോറ്റ ഇന്ത്യൻ ടീമിന് 20-ഓളം ദിവസത്തെ ഇടവേള ലഭിച്ചിരുന്നു. ഇടവേളയെത്തുടർന്ന്, ടീം ഡർഹാമിൽ ഒത്തുകൂടി. ആദ്യ ടെസ്റ്റിനായി വരുന്നതിന് മൂന്ന് ദിവസത്തെ സന്നാഹ മത്സരം പോലും നടത്താൻ ഇന്ത്യൻ ടീമിന് കഴിഞ്ഞു.
Read More: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര: ഞങ്ങൾക്കിത് മികവിന്റെ പിന്തുടർച്ച മാത്രം: കോഹ്ലി
“ഒരു ക്യാപ്റ്റനെന്ന നിലയിൽ, ഉപബോധമനസ്സിൽ നിങ്ങളുടെ മനസ്സ് എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുമെന്ന് എനിക്ക് പറയാൻ കഴിയും, നിങ്ങൾ ടീം എങ്ങനെ ക്രമീകരിക്കണമെന്ന് ദിവസേന ആസൂത്രണം ചെയ്യുന്നു. സ്വിച്ച് ഓഫ് ചെയ്യാൻ നിങ്ങൾക്ക് വളരെ കുറച്ച് സമയമേ ലഭിക്കൂ,” ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് മുമ്പുള്ള വെർച്വൽ പത്രസമ്മേളനത്തിൽ കോഹ്ലി പറഞ്ഞു.
“ആ കാഴ്ചപ്പാടിൽ, ഇടവേള സുപ്രധാനമായിരുന്നു. കൂടാതെ, ബെൻ സ്റ്റോക്സ് ഒരു ഇടവേള എടുക്കുന്നത് നിങ്ങൾ കണ്ടു, ഞങ്ങൾ ഒരു വർഷത്തിലേറെയായി ഒരു ബബിളിലാണ് പ്രവർത്തിക്കുന്നത്, അത് എളുപ്പമല്ല, ”ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
The post ‘ഇങ്ങനെ പോയാൽ ഗുണനിലവാരമുള്ള ക്രിക്കറ്റ് താരങ്ങളാരും അവശേഷിക്കാത്ത സമയമുണ്ടായേക്കാം;’ കോഹ്ലി appeared first on Indian Express Malayalam.