തിരുവനന്തപുരം> അന്തരിച്ച കാഥികന് പ്രൊഫ.വി സാംബശിവന്റെ സ്മരണാര്‍ത്ഥം സാംബശിവന് സാംസ്കാരിക സമിതിയും മേലൂട്ട് ശാരദ ചാരിറ്റബിള്‍ സൊസൈറ്റിയും ഏര്‍പ്പെടുത്തിയ സാംബശിവന് സാംസ്കാരിക ദേശീയ പുരസ്കാരം നടന് ഇന്ദ്രന് സിന് വ്യവസായ മന്ത്രി പി രാജീവ് സമ്മാനിച്ചു. 25000 രൂപയും ഫലകവും പൊന്നാടയുമാണ് പുരസ്കാരം.
വ്യവസായ മന്ത്രി പി രാജീവിനുള്ള മാധ്യമ പുരസ്കാരം വി സുബ്രഹ്മണ്യന് സമ്മാനിച്ചു.വ്യവസായ മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സാംസ്കാരികസമിതി പ്രസിഡന്റ് ആര്. ഷാജി ശര്‍മ, സെക്രട്ടറി ആര്.സന്തോഷ് എന്നിവരും പങ്കെടുത്തു.