തിരുവനന്തപുരം> നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിലാകണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കും.
കോവിഡ്, ട്രാഫിക് ചുമതലകൾ നടപ്പാക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പലപ്പോഴും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നത്. എന്നാൽ, നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ അതിരുവിട്ടു പെരുമാറാൻ പാടില്ല. കോവിഡ്, ട്രാഫിക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്നവരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിർദേശം.