ഹോട്ടലിൽ ചെന്ന ഉടനെ ടോയ്‌ലെറ്റിൽ പോകണം എന്ന് പറഞ്ഞ ഭർത്താവിന് ജസ്റ്റിനോട് ഇത് ഹോട്ടൽ ആണെന്നും വീട്ടിലേതുപോലെ സമയം കളയരുത് എന്ന് ഭാര്യ സൗമ്യമായി പറഞ്ഞു. ഭക്ഷണം ഓർഡർ ചെയ്തോളു താൻ ഉടനെ എത്തും എന്നായിരുന്നു ഭർത്താവിന്റെ മറുപടി. ഒരു മിനിറ്റ് കഴിഞ്ഞു 20 മിനിറ്റ് കഴിഞ്ഞിട്ടും ജസ്റ്റിൻ ടോയ്‌ലെറ്റിൽ നിന്നും തിരിച്ചെത്തിയില്ല.
അതിനിടെ ഓർഡർ ചെയ്ത ഭക്ഷണം എത്തി. ഭക്ഷണം വന്നതായി ഭർത്താവിന് മെസ്സേജ് അയച്ചപ്പോൾ 5 മിനിറ്റിൽ എത്തും എന്ന് മറുപടി. ഒടുവിൽ 10 മിനിറ്റ് കൂടെ കാത്തിരുന്നിട്ടും ജസ്റ്റിൻ വരാതായതോടെ ഭാര്യ തന്റെ ഭക്ഷണം കഴിച്ചു. എന്നിട്ടും ജസ്റ്റിൻ വരാതായതോടെ ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ പകുതി പണം നൽകി ഒരു ടാക്സി വിളിച്ച് ഭാര്യ വീട്ടിൽപോയി.
ഇതും കഴിഞ്ഞാണ് ജസ്റ്റിൻ ടോയ്‌ലെറ്റിൽ നിന്നും തിരിച്ചെത്തിയത്. ഭാര്യ പോയി എന്ന് കണ്ടു അസ്വസ്ഥനായ ജസ്റ്റിൻ ഉടനെ വീട്ടിലെത്തി. താൻ ഉടനെ വരാം എന്ന് പറഞ്ഞിട്ടും കാത്തുനിൽക്കാതിരുന്ന ഭാര്യയെ വീട്ടിലെത്തി കുറ്റപ്പെടുത്തുകയാണ് ജസ്റ്റിൻ ചെയ്തത് എന്നാണ് ഭാര്യ റെഡ്‌ഡിറ്റിൽ കുറിച്ചത്. മാത്രമല്ല റെഡ്ഡിറ്റർമാരോട് ഈ സാഹചര്യം എങ്ങനെ നേരിടണം എന്ന ഉപദേശം തേടുന്നുണ്ട്.
ഒരുപക്ഷെ ജസ്റ്റിൻ ടോയ്ലറ്റിലിരുന്ന് ഗെയിം കളിക്കുന്നതിൽ അടിമയായിരിക്കും എന്ന് ഒരാൾ പറഞ്ഞു. 40 മിനുറ്റിൽ കൂടുതൽ ടോയ്‌ലെറ്റിൽ ഇരിക്കുന്ന ഭർത്താവിനെ മൈൻഡ് ചെയ്യാതെ വീട്ടിലേക്ക് വന്നതിൽ തെറ്റില്ല എന്നാണ് ഒരാളുടെ അഭിപ്രായം. ഫോൺ മാറ്റിവച്ച് ടോയ്‌ലെറ്റിൽ പോകാൻ ജസ്റ്റിനോട് പറയുക. എന്നിട്ടും സമയം എടുക്കുണ്ടെങ്കിൽ എന്തെങ്കിലും ആരോഗ്യപ്രശ്നമാവും ജസ്റ്റിന് എന്നാണ് ഒരാളുടെ ഉപദേശം.