ഇതൊരു നിയമമല്ല. ഏത് വസ്ത്രം ധരിക്കണം എന്ന് ആരെയും പഠിപ്പികുകയുമല്ല. മറിച്ച് എന്തുകൊണ്ട് വിമാനയാത്രയിൽ കുട്ടിപ്പാവാട ഉപയോഗിക്കരുത് എന്ന് ടോമി വിഡിയോയിൽ വിശദമാക്കുന്നുണ്ട്. വിമാനത്തിലെ ഇരിപ്പിടങ്ങൾ എത്ര വൃത്തിയുള്ളതാണെന്ന് നമുക്കറിയില്ല. ഓരോ യാത്രയ്ക്ക് ശേഷവും വിമാനം വൃത്തിയാക്കുന്നുണ്ടെങ്കിലും അണുനശീകരണം നടത്തുന്നുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ല. അതുകൊണ്ട് തന്നെ കുട്ടിപാവാട അല്ലെങ്കിൽ നിക്കർ ഉപയോഗിക്കുമ്പോൾ കാൽ സീറ്റിൽ സ്പർശിക്കുകയും അതുവഴി രോഗാണുക്കൾ ശരീരത്തിൽ കയറാൻ സാദ്ധ്യതയുണ്ട് എന്നും ടോമി സിമാറ്റോ വീഡീയോയിൽ പറയുന്നു.
കഴിഞ്ഞില്ല, വിമാനയാത്രയിൽ ഉപകരിക്കുന്ന വേറെയും ചില കാര്യങ്ങൾ വീഡിയോയിലൂടെ ടോമി പറയുന്നുണ്ട്. വിമാനത്തിൽ ഉറങ്ങുകയോ ജനലിലേക്ക് തല ചായ്ക്കുകയോ ചെയ്യരുത്. കാരണം ഉറങ്ങിപോവുമ്പോൾ നിങ്ങൾ തല ഒരുപക്ഷെ ജനലിലേക്ക് ചാരും. എത്ര പേർ ഇവിടെ കൈകളോ മറ്റോ തുടച്ചുവെന്ന് നിങ്ങൾക്കറിയില്ല. രോഗാണുക്കൾ ഉണ്ടാകാനുള്ള സാദ്ധ്യത ഏറിയ ഇടമാണിവിടെ. വാഷ്‌റൂമിലെ ലാവാടറിയിലെ ഫ്ലഷ് ബട്ടണിൽ കൈവിരൽ നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കണം എന്നാണ് മൂന്നാമത്തെ ടിപ്പ്. കാരണം രോഗാണുക്കൾ തന്നെ. വിമാന യാത്രയിൽ വാഷ്‌റൂമിൽ പോകാനുള്ള മടി വിചാരിച്ച് വെള്ളം കുടിക്കുന്നത് ഒഴിവാക്കരുത് എന്നും ഭക്ഷണമോ, വെള്ളമോ ആവശ്യമെങ്കിൽ എയർ ഹോസ്റ്റസ്സുമാരെ വിളിക്കാൻ ഒരിക്കലും മടിക്കരുത് എന്നും ടോമി പറയുന്നു.
ടോമിയുടെ ടിക് ടോക്ക് വീഡിയോ ഇതുവരെ 1.5 ദശലക്ഷത്തിലധികം ആൾക്കാർ കണ്ടുകഴിഞ്ഞു. വിവരങ്ങൾ നൽകിയതിന് നന്ദിയും തങ്ങളുടെ അടുത്ത യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുമെന്ന് ഉറപ്പുമാണ് പ്രതികരണങ്ങളിൽ കൂടുതലും.