തിരുവനന്തപുരം > നെയ്യാറ്റിൻകരയില്‍ ലക്ഷങ്ങൾ വില വരുന്ന ലഹരി മരുന്നുമായി നാല് പേര് പിടിയിൽ. കുറ്റിയാണിക്കാട് സ്വദേശി കിരൺ, ഒറ്റശേഖര മംഗലം സ്വദേശികളായ ബിനിൽ, വിപിൻ മോഹൻ, കീഴാറ്റൂര്‍ സ്വദേശി ജോബി ജോസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് എംഡിഎംഎയും നാലു കിലോ കഞ്ചാവും പിടിച്ചെടുത്തു. നിരവധി കേസിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറയുന്നു.
ആര്യങ്കോട്, പൂഴനാട്, കുറ്റിയാണിക്കാട് ഭാഗങ്ങളിൽ പൊലീസും, ആന്റി നാർക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഘത്തിലുള്ള മറ്റുള്ളവർക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.