ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍, ശിക്കാരി – ഹൗസ് ബോട്ട് ജീവനക്കാര്‍, ഹോട്ടല്‍ – റസ്റ്റോറെന്റ് ജീവനക്കാര്‍, റസ്റ്റോറെന്റുകള്‍, ആയുര്‍വ്വേദ സെന്ററുകള്‍ , ഗൃഹസ്ഥലി, ഹോം സ്റ്റേ, സര്‍വ്വീസ്ഡ് വില്ല, അമ്യൂസ്മെന്റ് പാര്‍ക്ക്, ഗ്രീന്‍ പാര്‍ക്ക്, സാഹസിക ടൂറിസം സംരഭങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഉത്തരവാദിത്ത ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടു നില്ക്കുന്നവര്, കലാകാരന്മാര്, കരകൗശല വിദഗ്ധര്‍, ആയോധന കലാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് റിവോള്‍വിംഗ് ഫണ്ട് പദ്ധതി നടപ്പാക്കുന്നത്.
വിനോദ സഞ്ചാര വകുപ്പ് അംഗീകാരം/അക്രഡിറ്റേഷന് നല്കി വരുന്ന ആയുര്‍വേദ സെന്ററുകള്‍, റസ്റ്റോറന്റുകള്‍, ഹോം സ്റ്റേകള്‍, സർവീസ് വില്ലകള്‍, ഗൃഹസ്ഥലി, അമ്യൂസ്മെന്റ് പാര്‍ക്ക്, അഡ്വഞ്ചര്‍ ടൂറിസം, ഗ്രീന്‍ഫാം, ടൂര്‍ ഓപ്പറേറ്റര്‍ അക്രഡിറ്റേഷന് എന്നിവ ഒരു ഉപാധിയും ഇല്ലാതെ 2021 ഡിസംബര്‍ 31 വരെ പുതുക്കി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും റിയാസ് സഭയിൽ പറഞ്ഞു.
Also Read :
കൊവിഡിനെ അതിജീവിക്കാൻ ടൂറിസം മേഖലയെ പര്യാപ്കമാക്കാനുള്ള പ്രവർത്തനങ്ങളും ടൂറിസം വകുപ്പ് നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെ യോഗവും നേരത്തെ നടത്തിയിരുന്നു. ഓൺലാനായി നടന്ന യോഗത്തിൽ സംസ്ഥാനത്തെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഇരുപതിലധികം സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുത്തിരുന്നത്.