Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

PSC യെ കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുത്, പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കരുത്-ഷാഫി

by News Desk
August 2, 2021
in KERALA
0
psc-യെ-കരുവന്നൂര്‍-ബാങ്കിന്റെ-നിലവാരത്തിലേക്ക്-താഴ്ത്തരുത്,-പാര്‍ട്ടി-സര്‍വീസ്-കമ്മീഷനാക്കരുത്-ഷാഫി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കേരളത്തിലെ പബ്ലിക് സർവീസ് കമ്മിഷനെ കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു ഷാഫി.

വിശ്വാസ്യതയുടെയും സുതാര്യതയുടെയും കാര്യത്തിൽ സഹ്യപർവതത്തിനൊപ്പം ഉയരമുണ്ടായിരുന്ന പി.എസ്.സി. ഇന്ന് തൃശ്ശൂരിലെ കരുവന്നൂർ ബാങ്കിന്റെ അവസ്ഥയിലേക്ക് മാറുകയാണ്. ഉദ്യോഗാർഥികളുടെ താൽപര്യത്തിനപ്പുറം മറ്റു പലതും സംരക്ഷിക്കപ്പെടാനുള്ള കേന്ദ്രമായി പി.എസ്.സിയെ മാറ്റാൻ സർക്കാർ അനുവദിക്കരുത്. അത് പാർട്ടി സർവീസ് കമ്മീഷനാക്കാൻ അനുവദിക്കരുത് എന്ന് കേരളത്തിലെ ചെറുപ്പക്കാർക്കു വേണ്ടി ആവശ്യപ്പെടുകയാണ്- ഷാഫി പറഞ്ഞു. റാങ്ക് ലിസ്റ്റ് മൂന്നുമാസത്തേക്ക് എങ്കിലും നീട്ടണമെന്ന് ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പോയി നേടിയ വിധിയാണ്. ആ വിധിക്കെതിരെ എന്തിനാണ് പി.എസ്.സി. അപ്പീൽ പോകുന്നത്? അതിന് എന്തിനാണ് സർക്കാർ പിന്തുണ കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാംതരംഗത്തിലുമായി ഏകദേശം 115 ദിവസം കേരളത്തിലെ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചിട്ടില്ല. ആ സമയത്തൊക്കെ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ വലിയ വീഴ്ചകളും കുറവുകളുമുണ്ടായി. പ്രൊമോഷൻ സംബന്ധിച്ച തർക്കങ്ങളിൽ വീഴ്ചകളുണ്ടായി. അവ സമയബന്ധിതമായി തീർപ്പാകാതെയും വന്നു. അത് സംബന്ധിച്ചുള്ള കേസുകൾ കെട്ടിക്കിടന്നു. അതിൽ തീർപ്പു കൽപിക്കാൻ വൈകി. അതിന്റെ പേരിൽ റിപ്പോർട്ടിങ് വൈകിയതുമൂലമുണ്ടായ കാലതാമസം കാരണം ഈ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം മുന്നിൽനിൽക്കുകയാണ്. സർക്കാർ ഉദാരമായ സമീപനം വെച്ചുപുലർത്തി യോഗ്യതയുള്ളവരെ സർവീസിൽ കൊണ്ടുവരാൻ അൽപം കൂടി സമയം അനുവദിച്ചു കൊടുക്കുകയാണ് വേണ്ടത്. അതിനു പകരം പിടിവാശി ആരെ സഹായിക്കാൻ വേണ്ടിയാണെന്നും ഷാഫി ആരാഞ്ഞു.

കേരളത്തിൽ അപ്രഖ്യാപിത നിയമനനിരോധനത്തിന് സർക്കാർ കോപ്പുകൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ സമരകാലത്ത്, മുട്ടിലിഴഞ്ഞും ഭിക്ഷയാചിച്ചും മീൻവിറ്റും സെക്രട്ടേറിയേറ്റിനു മുന്നിൽ പട്ടിണി കിടന്നും ഉദ്യോഗാർഥികൾ സമരം നടത്തി. അന്ന് ചർച്ചയ്ക്ക് വിളിച്ചപ്പോൾ നൽകിയ ഉറപ്പുകൾ പോലും പാലിക്കപ്പെടുന്നില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുകയാണ്. ശിവരഞ്ജിത്തിനെയും മറ്റും പോലുള്ള, പി.എസ്.സിയുടെ ചരിത്രത്തിലില്ലാത്ത അട്ടിമറികൾക്ക് കാരണക്കാരായവർ നാട്ടിൽ കയ്യുംവീശി വെറുതെ നടക്കുകയാണ്. അപ്പോൾ, തൊഴിൽ കിട്ടാൻ ലിസ്റ്റിൽ ഉള്ളവർ ജോലിക്കു വേണ്ടി ഇപ്പോഴും പുറത്തുനടക്കുകയാണെന്നും ഷാഫി പറഞ്ഞു.

content highlights:dont drag psc into karuvannoor banks standard- shafi parambil

Previous Post

കുവൈറ്റിലേക്ക് പ്രവാസികൾ മടങ്ങിയെത്തി തുടങ്ങി; ഇന്ത്യക്കാരുടെ വരവിൽ അനിശ്ചിതത്വം തുടരുന്നു

Next Post

വിവാഹം കഴിക്കാന്‍ ജാമ്യമില്ല; റോബിന്റെയും ഇരയുടെയും ഹര്‍ജി തള്ളി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വിവാഹം-കഴിക്കാന്‍-ജാമ്യമില്ല;-റോബിന്റെയും-ഇരയുടെയും-ഹര്‍ജി-തള്ളി

വിവാഹം കഴിക്കാന്‍ ജാമ്യമില്ല; റോബിന്റെയും ഇരയുടെയും ഹര്‍ജി തള്ളി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.