തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ഇറക്കിയ സ്ത്രീധനത്തിനെതിരെയുള്ള സന്ദേശം നൽകുന്ന കാർഡിന് അഭിനന്ദനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജിനെ ഫോണിൽ വിളിച്ചാണ് ഗവർണർ അഭിനന്ദനം അറിയിച്ചത്. വിവാഹം കഴിക്കുന്ന വധുവിനും വരനും കാർഡ് നേരിട്ടെത്തിക്കുന്നതിൽ ഗവർണർ പ്രത്യേകം അഭിനന്ദിച്ചു. സ്ത്രീധനത്തിനെതിരായി വകുപ്പ് ചെയ്യുന്ന പ്രവർത്തനങ്ങളേയും ഗവർണർ എടുത്തു പറഞ്ഞു.
വീണാ ജോർജജിന്റെ ആശംസാകാർഡിനെ അഭിനന്ദിച്ച് ഗവർണറുടെ ട്വീറ്റ്
വിവാഹം കഴിക്കുന്ന വധൂവരൻമാർക്ക് മംഗളാശംസ നേർന്നുകൊണ്ടുള്ളതാണ് മന്ത്രി ഒപ്പിട്ട കാർഡ്. സ്ത്രീധനത്തിനെതിരായ സന്ദേശവും വിവാഹ ജീവിതത്തിൽ സ്ത്രീയ്ക്കും പുരുഷനുമുള്ള പങ്കും ഓർമ്മിപ്പിക്കുന്നതാണിത്. ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസർമാർ ഐ.സി.ഡി.എസ്. ഓഫീസർമാർ വഴിയാണ് വിവാഹം കഴിക്കുന്ന വ്യക്തികൾക്ക് കാർഡ് എത്തിക്കുന്നത്.
content highlights: governor appreciate veena georges letter to couples