കാസർകോട്: കർണാടക-കേരള അതിർത്തിയായ തലപ്പാടി ചെക്ക് പോസ്റ്റിൽ പോലീസും നാട്ടുകാരും തമ്മിലുണ്ടായ വാക്തർക്കം സംഘർഷത്തിൽ കലാശിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച പശ്ചാത്തലത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
മുൻപ് അതിർത്തിയിലെ കർണാടക മേഖലയിൽ ഒരു ആർടിപിസിആർ പരിശോധനാ കേന്ദ്രം പ്രവർത്തിച്ചിരുന്നു. എന്നാൽ ഇന്നു രാവിലെ ഡെപ്യൂട്ടി കമ്മീഷണറും ദക്ഷിണ കന്നഡാ ജില്ലാ കളക്ടറുമടങ്ങുന്ന ഉന്നത ഉദ്യോസ്ഥർ സ്ഥലത്തെത്തി പരിശോധനപൂർണമായും നിർത്തി വെച്ചു. ഇതേത്തുടർന്നാണ് കേരളത്തിൽ നിന്നു വരുന്ന നാഷണൽ പെർമിറ്റുള്ള വാഹനങ്ങൾ ഉൾപ്പെടെ തടഞ്ഞുകൊണ്ട് നാട്ടുകാർ റോഡ് ഉപരോധിച്ചത്. പിന്നീട് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പ്രതിഷേധം അവസാനിപ്പിച്ചു.
പരീക്ഷകൾ നടക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഇളവുകൾ അനുവദിച്ചു.
വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയും വാക്സിനേഷൻ പൂർത്തിയാക്കിവരേയും മാത്രം കടത്തിവിടാനാണ് കർണാടക അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
Content Highlights:protest at thalappady checkpost