തിരുവനന്തപുരം
കാസർകോട് –-മംഗലാപുരം, കാസർകോട് -–-സുള്ള്യ, കാസർകോട് -–-പുത്തൂർ എന്നിവിടങ്ങളിലേക്ക് നടത്തുന്ന സർവീസുകൾ ചൊവ്വാഴ്ച മുതൽ ഒരാഴ്ചത്തേക്ക് അതിർത്തിവരെ മാത്രമേ ഉണ്ടാകൂ എന്ന് കെഎസ്ആർടിസി അറിയിച്ചു. ദക്ഷിണ കനറാ കലക്ടർ കേരളത്തിൽ നിന്നുള്ള ബസുകൾ ഒരാഴ്ച കർണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടെന്ന് ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണിത്. ബംഗളൂരുവിലേക്കുള്ള സർവീസുകൾ നടത്തും. മുത്തങ്ങ, മാനന്തവാടി വഴിയാണ് നിലവിൽ ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്നത്. തിരുവനന്തപുരം–- -ബംഗളൂരു റൂട്ടിൽ ഒരു സ്കാനിയ ബസും ബാക്കി 14 ഡീലക്സ്- എക്സ്പ്രസ് ബസുമാണ് സർവീസ് നടത്തുന്നത്.
കേരളത്തിൽനിന്ന് കർണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർ എത്തുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.
കേരളം–ബംഗളൂരൂ, മൈസൂരു
തിരുവനന്തപുരം -–-ബംഗളൂരു (വൈകിട്ട് 5), തിരുവനന്തപുരം–- -ബംഗളൂരു (വൈകിട്ട് 6.30), കണ്ണൂർ – –-ബംഗളൂരു (രാവിലെ 7.35), കണ്ണൂർ–ബംഗളൂരു ( രാത്രി 9.30), തലശേരി–-ബംഗളൂരു (രാത്രി 8.16), വടകര–– ബംഗളൂരു ( രാത്രി 8), പയ്യന്നൂർ –- ബംഗളൂരു ( വൈകിട്ട് 6.01), കോഴിക്കോട് -–-ബംഗളൂരു (രാവിലെ 7 ), കോഴിക്കോട് –- ബംഗളൂരു ( രാവിലെ 8.34), കോഴിക്കോട് -–-ബംഗളൂരു (രാവിലെ 10), കോഴിക്കോട് -–-ബംഗളൂരു (പകൽ 1.30), കോഴിക്കോട് -–- ബംഗളൂരു ( വൈകിട്ട് 6), കോഴിക്കോട്–– ബംഗളൂരു ( രാത്രി 7.01 ), കോഴിക്കോട് –- ബംഗളൂരു (രാത്രി 8.01) കോഴിക്കോട്–- – ബംഗളൂരു (രാത്രി 10.03), കൽപ്പറ്റ -–-മൈസൂരു ( രാവിലെ 5), കോഴിക്കോട് -–-മൈസൂരു ( രാവിലെ 10.30 ), കോഴിക്കോട് -–-മൈസൂരു (പകൽ 11.15 ).
ബംഗളൂരു– കേരളം
ബംഗളൂരു -–-കോഴിക്കോട് (രാവിലെ 8), ബംഗളൂരു–- കോഴിക്കോട് (രാവിലെ 10.03), ബംഗളൂരു–-കോഴിക്കോട് ( പകൽ 12), ബംഗളൂരു–- – കോഴിക്കോട് (പകൽ 2.03 ), ബംഗളൂരു–- കോഴിക്കോട് (രാത്രി 8), ബംഗളൂരു–- – കോഴിക്കോട് (രാത്രി 9.31), ബംഗളൂരു–-കോഴിക്കോട് ( രാത്രി 10.30), ബംഗളൂരു -–-കോഴിക്കോട് (രാത്രി 11), ബംഗളൂരു–– തിരുവനന്തപും (പകൽ 3. 25), ബംഗളൂരു–- തിരുവനന്തപുരം(വൈകിട്ട് 6.30 ), ബംഗളൂരു–– കണ്ണൂർ ( രാവിലെ 9), ബംഗളൂരു–– കണ്ണൂർ ( രാത്രി 9.30), ബംഗളൂരു–– തലശേരി ( രാത്രി 8.31), ബംഗളൂരു- വടകര ( രാത്രി 9.15), മൈസൂരു–- – കൽപ്പറ്റ ( വൈകിട്ട് 5.45), മൈസൂരു–- – കോഴിക്കോട് ( രാവിലെ 9), മൈസൂരു -–-കോഴിക്കോട് (രാവിലെ 10.15), മൈസൂരു – –-കോഴിക്കോട് ( വൈകിട്ട് 5), ബംഗളൂരു -–-പയ്യന്നൂർ (രാത്രി 9).