ന്യൂഡല്‍ഹി
ഔഷധസസ്യമായ അശ്വഗന്ധ (അമുക്കുരം) കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താനൊരുങ്ങി ഇന്ത്യയും ബ്രിട്ടനും. ബ്രിട്ടനിലെ ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കന്‍ മെഡിസിനു(എല്‍എസ്എച്ച്ടിഎം)മായി സഹകരിച്ച് ആയുഷ് മന്ത്രാലയം പഠനം നടത്തും. ലെയ്സെസ്റ്റർ, ബിർമിങ്ഹാം, ലണ്ടൻ എന്നീ നഗരങ്ങളില്‍ രണ്ടായിരത്തോളം പേര്‍ക്ക് അശ്വഗന്ധ മരുന്ന് നല്കി പരീക്ഷണം നടത്തുന്നതിനായി ധാരണപത്രത്തിൽ ഒപ്പുവച്ചു.
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിവുള്ള ഔഷധമാണ് ഇന്ത്യന്‍ വിന്റര്‍ ചെറി എന്നറിയപ്പെടുന്ന അശ്വഗന്ധ. അശ്വഗന്ധയുടെ പ്രയോജനങ്ങള്‍ സംബന്ധിച്ച് മുമ്പും പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും വിദേശ സഹകരണത്തോടെ ഇതാദ്യം.