ചെന്നൈ
കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് തമിഴ്നാടും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഉപാധികളോടെ ഇളവുണ്ട്. ഈ മാസം അഞ്ചുമുതല്‍ തീരുമാനം കര്‍ശനമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന് പറഞ്ഞു. അതിര്‍ത്തിയിലെ ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. വിമാനത്താവളങ്ങളിൽ എത്തുന്ന ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്കാനിങ് നിര്‍ബന്ധമാക്കി.
കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടകവും നിയന്ത്രണം കര്‍ശനമാക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍ 72 മണിക്കൂറിനകത്തുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം.