തിരുവനന്തപുരം > കർണ്ണാടകയിലെ ദക്ഷിണ കനറാ ജില്ല കളക്ടർ കേരളത്തിൽ നിന്നുള്ള ബസുകൾ ഒരാഴ്ചക്കാലത്തേക്ക് കർണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് – മംഗലാപുരം, കാസർഗോഡ് – സുള്ള്യ, കാസർഗോഡ് – പുത്തൂർ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി നടത്തുന്ന സർവ്വീസുകൾ നാളെ (ആഗസ്റ്റ് 2) മുതൽ ഒരാഴ്ചത്തേക്ക് അതിർത്തി വരെ മാത്രമേ സർവ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആർടിസി അറിയിച്ചു.
അതേ സമയം ബെഗുളുരുവിലേക്കുള്ള സർവ്വീസുകൾ സർവ്വീസ് നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയുമാണ് നിലവിൽ ബെഗുളുരുവിലേക്ക് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരം -ബെഗുളുരു റൂട്ടിൽ ഒരു സ്കാനിയ ബസും, ബാക്കി 14 ഡീലക്സ്- എക്സ്പ്രസ് ബസുകളുമാണ് സർവ്വീസ് നടത്തുന്നത്.
കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർ കർണ്ണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രാ വേളയിൽ കൈയ്യിൽ കരുതണം.