ടോക്യോ> അമേരിക്കയുടെ കെലബ് ഡ്രസല്‍ വേഗമേറിയ നീന്തല്‍താരം.50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒളിമ്പിക് റെക്കോര്‍ഡോടെയാണ് ഡ്രസല്‍ സ്വര്‍ണം നേടിയത്. 21.07 സെക്കന്‍ഡില്‍ ഡ്രെസല്‍ ഫിനിഷ് ചെയ്യ്തു
ഫ്രാന്‍സിന്റെ ഫ്ളോറന്റ് മനോഡോയ്ക്കാണ് വെള്ളി.ബ്രസീലിന്റെ ബ്രൂണോ ഫ്രാറ്റസ് ഈ ഇനത്തില്‍ വെങ്കലവും കരസ്ഥമാക്കി.ടോക്ക്യോയില്‍ ഡ്രസല്‍ നേടുന്ന നാലാമത്തെ സ്വര്ണാണിത്.
വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ എമ്മ മക്കിയോണാണ് ഏറ്റവും വേഗമേറിയ താരം. 23.81 എന്ന റെക്കോര്‍ഡ് സമയത്തിലാണ് എമ്മ നീന്തിക്കയറിയത്