കൊച്ചി > ഹൈക്കോടതിയിൽ നിയമിതരായ സർക്കാർ അഭിഭാഷകരിൽ 10 പേർ പട്ടികജാതി വിഭാഗത്തിൽനിന്നും രണ്ടുപേർ പട്ടികവർഗ വിഭാഗത്തിൽനിന്നുമുള്ളവർ. 43 വനിതാ അഭിഭാഷകരും ഉൾപ്പെടുന്നു. ആദ്യമായാണ് പട്ടികവിഭാഗത്തിന് ഇത്രയും പ്രാതിനിധ്യം ലഭിക്കുന്നത്. പട്ടികവർഗ വിഭാഗത്തിൽനിന്ന് രണ്ടുപേരും ഇതാദ്യം. ലക്ഷദ്വീപിലെ ആന്ത്രോത്തിൽനിന്നുള്ള സെയ്ത് മൂർത്തല തങ്ങളും തിരുവനന്തപുരം കാട്ടൂർ സ്വദേശി ഷൈനിമോളുമാണ് പട്ടികവർഗ വിഭാഗത്തിൽനിന്നുള്ളവർ.
പകുതിയലധികംപേരെ നീക്കിയാണ് പുതിയ നിയമനം. ഇവർ തിങ്കളാഴ്ചമുതൽ കോടതിയിൽ ഹാജരാകും. 20 സ്പെഷ്യൽ പ്ലീഡർമാർ, 53 സീനിയർ പ്ലീഡർമാർ, 52 പ്ലീഡർമാർ എന്നിവരെയാണ് നിയമിച്ചത്. സ്പെഷ്യൽ പ്ലീഡർമാർ: എം ആർ ശ്രീലത (ധനകാര്യം), സി ഇ ഉണ്ണിക്കൃഷ്ണൻ (എജി), പി സന്തോഷ് കുമാർ (വ്യവസായം), ലത ടി തങ്കപ്പൻ (എസ്സി/എസ്ടി), എ രാജേഷ് (വിജിലൻസ്), എം കെ റോബിൻ രാജ് (എസ്സി/എസ്ടി), ടി ബി ഹൂദ് (എജി), എസ് യു നാസർ (ക്രിമിനൽ), മുഹമ്മദ് റഫീഖ് (നികുതി), പി പി താജുദീൻ (സഹകരണം), കെ ആർ ദീപ (തദ്ദേശഭരണം), കെ ബി രാമാനന്ദ് (അഡീഷണൽ എജി), അംബിക ദേവി (സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം തടയൽ), നാഗരാജ് നാരായണൻ (വനം), എം എൽ സജീവൻ (റവന്യു), എസ് രഞ്ജിത് (അഡിഷണൽ എജി), എൻ സുധാദേവി (ഭൂമി ഏറ്റെടുക്കൽ), എം എച്ച് ഹനിൽ കുമാർ (റവന്യു), ടി പി സാജൻ (വനം), സിറിയക് കുര്യൻ (ജലസേചനം).