ന്യൂഡൽഹി: നടനും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപിയെ കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി തിരഞ്ഞെടുത്തു. ഐകകണ്ഠേനയാണ് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്. നാളികേര വികസന ബോർഡ് ഡയറക്ടർ വി.എസ്.പി സിങ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
നേരത്തെ കേന്ദ്ര മന്ത്രിസഭാ പുനസംഘടിപ്പിച്ചപ്പോൾ സുരേഷ്ഗോപി മന്ത്രിസഭയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. ഏറെ വിശ്വാസത്തോടെ തന്നെ ഏൽപ്പിച്ച പുതിയ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുമെന്ന് നിയമന വിവരം അറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
Content Highlights: Suresh Gopi selected as member of coconut development board member