തുറന്ന് നൽകിയ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് കുതിരാൻ മലയിലെ ഇരട്ട തുരങ്കങ്ങളിൽ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ അനുമതി നൽകിയത്. കൊവിഡ്-19 സാഹചര്യം തുടരുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയിരുന്നു.
തുരങ്കങ്ങളിൽ ഒന്ന് തുറക്കാൻ സജ്ജമാണെന്നും സുരക്ഷാ പരിശോധനകൾ പൂർത്തിയായെന്ന് വ്യക്തമാക്കി ദേശീയപാത പാലക്കാട് പ്രോജക്ട് ഡയറക്ടർ റീജനൽ ഓഫീസർക്ക് കത്ത് നൽകിയിരുന്നു. സംസ്ഥാന സർക്കാർ നടത്തിയ പരിശോധനകൾക്ക് ശേഷം കേന്ദ്ര സർക്കാരിൽ നിന്നും അനുമതി ലഭിച്ചതോടെയാണ് തുരങ്കം തുറക്കാനുള്ള നടപടിയുണ്ടായത്.
കുതിരാൻ തുരങ്കം തുറന്നതോടെ കോയമ്പത്തൂർ – കൊച്ചി പാതയിലെ യാത്രസമയം വലിയ രീതിയിൽ കുറയും. ഓഗസ്റ്റ് ഒന്നിനോ ഓഗസ്റ്റ് മാസത്തിലോ തുരക്കം തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കിയിരുന്നു. തുരങ്കത്തിൻ്റെ നിർമ്മാണം പൂർത്തിയായതായി കരാർ കമ്പനിയും അറിയിച്ചിരുന്നു. തുരങ്ക പാത തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്നും ഒരു തരത്തിലുമുള്ള അറിയിപ്പും സംസ്ഥാന സർക്കാരിന് ലഭിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിവാദങ്ങൾക്കില്ലെന്നും തുരങ്കം തുറന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണാറായി വിജയനും നിതിൻ ഗഡ്കരിയും നല്ല രീതിയിലാണ് ചർച്ച നടത്തിയത്. അടുത്ത ടണൽ തുറക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.