ഐസ്വാൾ> വെടിവയ്പിൽ കലാശിച്ച അതിർത്തി സംഘർഷത്തിനു പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ദബിസ്വ സർമയ്ക്കും നാല് പൊലീസുകാരടക്കം ആറ് ഉദ്യോഗസ്ഥർക്കുമെതിരെ മിസോറം പൊലീസ് കേസെടുത്തു.
കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 200 പൊലീസുകാർക്കെതിരെയും കേസുണ്ട്. ആറ് ഉദ്യോഗസ്ഥരോടും ഞായറാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. വെടിവയ്പിൽ ആറ് പൊലീസുകാരടക്കം ഏഴ് അസംകാർ കൊല്ലപ്പെട്ടിരുന്നു.