Also Read :
കസ്റ്റംസിനെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം അസംബന്ധമാണെന്നാണ് സുമിത് കുമാര്‍ പറഞ്ഞു. അത്തരത്തിൽ ശ്രമങ്ങളുണ്ടാകാമെങ്കിലും കസ്റ്റംസ് വഴങ്ങാറില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണം വിഡ്ഢിത്തമാണെന്നും സുമിത് കുമാര്‍ പറഞ്ഞു. കേന്ദ്ര ഏജൻസികള്‍ക്കെതിരായ ആക്രമണത്തിൽ പോലീസ് നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ റിപ്പോര്‍ട്ടിങ് ഓഫീസര്‍ മുഖ്യമന്ത്രിയല്ല. താൻ മാത്രമാണ് സ്ഥലം മാറി പോകുന്നത് ഉദ്യോഗസ്ഥര്‍ ഇവിടെത്തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിൽ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ, ഏത് ഭാഗത്തു നിന്നുമാണ് ഇടപെടലുണ്ടായത് എന്ന് വ്യക്തത വരുത്തിയിട്ടില്ല.
Also Read :
ഭരിക്കുന്ന പാര്‍ട്ടിയാണോ മറ്റ് ആരെങ്കിലുമാണോ ഇത്തരത്തിൽ സ്വാധീനിക്കാൻ ശ്രമിച്ചത് എന്ന് പറയുന്നില്ല പക്ഷെ അത്തരം ശ്രമങ്ങളുണ്ടായി. അത് എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകുന്നതാണ്. താൻ നിയമത്തിന്റെ വഴിക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.