കട്ടപ്പന
മഴ മാറിയതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ വർധനയില്ല. 24 മണിക്കൂറിനുള്ളിൽ 0.16 അടി മാത്രമാണ് കൂടിയത്. നിലവിൽ 2371.68 അടിയാണ് ജലനിരപ്പ്. മൂലമറ്റത്തെ വൈദ്യുതി ഉൽപ്പാദനം 15.422 ദശലക്ഷം യൂണിറ്റായി കുറച്ചു. 12.793 മില്യൺ ക്യുബിക് മീറ്റർ വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. 0.6 മില്ലിമീറ്റർ മഴ ലഭിച്ചു. എന്നാൽ, കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ 37.32 അടി കൂടുതലുണ്ട്.
മുല്ലപ്പെരിയാർ:
ജലനിരപ്പ്
136.35 അടി
കുമളി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച രാവിലെ ആറിന് 136.35 അടിയിലെത്തി. വൃഷ്ടി പ്രദേശങ്ങളിൽ മഴ പൂർണമായും മാറിയതോടെ ജലനിരപ്പിൽ നേരിയ കുറവുണ്ട്. 24 മണിക്കൂറിനിടെ അണക്കെട്ടിലേക്ക് സെക്കൻഡിൽ 1396 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്നാട് സെക്കൻഡിൽ 1867 ഘനയടി വീതം വെള്ളം കൊണ്ടുപോയി. ഇത് ശേഖരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 69 അടി വെള്ളമുണ്ട്. 71 അടിയാണ് സംഭരണശേഷി.