സിപിഎം നേതൃത്വം വിഷയത്തിൽ ഇടപെട്ടതോടെ അബ്ദുൾ വഹാബ് വിഭാഗം കടുംപിടുത്തം ഉപേക്ഷിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായാണ് കാസിം ഇരിക്കൂർ വിഭാഗവുമായി അടുത്ത് നിൽക്കുന്ന മന്ത്രി അഹമ്മദ് ദേവർ കോവിലുമായി ചർച്ച നടത്തിയത്. തമ്മിൽ പോര് ദൗർഭാഗ്യകരമെന്നും അബ്ദുൾ വഹാബ് നേരത്തെ പ്രതികരിച്ചിരുന്നു.
Also Read :
എതിർ വിഭാഗവുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സമവായത്തിന് സന്നദ്ധരാണെന്നും അബ്ദുൾ വഹാബ് നേരത്തെ പ്രതികരിച്ചിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അബ്ദുൾ വഹാബ് അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തിയത്. എല്ലാവരും ഒരുമിച്ചുപോകണമെന്നാണ് ആഗ്രഹമെന്ന് ചര്‍ച്ചയ്ക്ക് പിന്നാലെ മന്ത്രി പറഞ്ഞിരുന്നു.
Also Read :
മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അബ്ദുള്‍ വഹാബ് എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്.