മലപ്പുറം: എആർ നഗർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെടി അബ്ദുൾ ലത്തീഫ് രാജിവെച്ചു. സാമ്പത്തിക തിരിമറികളുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ ബാങ്ക് നേരിടുന്നതിനിടെയാണ് പ്രസിഡന്റിന്റെ രാജി.
കള്ളപ്പണ നിക്ഷേപം ഉൾപ്പെടെ സ്വീകരിച്ചുവെന്ന ആരോപണം ബാങ്ക് നേരിടുന്നുണ്ട്. ബാങ്കിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് സമാന്തര ധനകാര്യ സ്ഥാപനങ്ങൾ നടത്തിയിരുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. ബാങ്കിൽ ആദായനികുതി വകുപ്പിന്റെ പരിശോധനകളും തുടരുകയാണ്.
അതേസമയം കാലാവധി കഴിഞ്ഞതിനാലാണ് പ്രസിഡന്റ് മാറുന്നതെന്നാണ് മുസ്ലീം ലീഗ് വ്യക്തമാക്കുന്നത്. എപി അബ്ദുൾ അസീസ് പുതിയ പ്രസിഡന്റായേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്.
content highlights:corruption allegation, AR nagar co operative bank president resigns