“ആദിവാസി സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വന്നൊരാളാണ് ഞാന്‍” — അഭിമാനത്തോടെ മണികണ്ഠന് പറയുന്നു.
വയനാട് മാനന്തവാടി സ്വദേശിയായ മണികണ്ഠന് പണിയ വിഭാഗത്തില്‍ നിന്നുള്ള ആദ്യ എം.ബി.എ ബിരുദധാരിയാണ്. ഇപ്പോള്‍, വയനാട് തിരുവാഴാംകുന്ന് കേരള വെറ്ററിനറി ആന്റ് അനിമല്‍ സയൻസസ് യൂണിവേഴ്സിറ്റിയിലെ ടീച്ചിങ് അസിസ്റ്റന്റ്.
മണികണ്ഠനെ നിങ്ങളറിയും. ബി.ജെ.പി, 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍ സ്ഥാനാര്‍ഥിയായ മണികണ്ഠനെ പ്രഖ്യാപിച്ചതും പിന്നാലെ സ്ഥാനാര്‍ഥി വാഗ്ദാനം നിഷേധിച്ചതും വലിയ
.
മാനന്തവാടി കാവണക്കുന്ന് കോളനിയില്‍ നിന്ന് അധ്യാപകനിലേക്കുള്ള ദൂരം അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. പക്ഷേ, തനിക്ക് പിന്നാലെ വരുന്ന കുട്ടികള്‍ക്ക് ആ വഴി എളുപ്പമാക്കുകയാണ് മണികണ്ഠനെപ്പോലെ ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍.
ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സഹായം നല്കുന്ന ആദിശക്തി സമ്മര്‍ സ്കൂള്‍ എന്ന കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനാണ് മണികണ്ഠൻ.
ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ 2015-ല്‍ കണ്ണൂര്‍ ജില്ലയിലെ ആറളത്ത് രൂപീകൃതമായ ഒരു കൂട്ടായ്മയാണ് ആദിശക്തി. മുതിര്‍ന്ന ആദിവാസി – ദളിത് ആക്ടിവിസ്റ്റുകളും പൊതുപ്രവര്‍ത്തകരും കൂട്ടായ്മയുടെ കൂടെയുണ്ട്.
“പലപ്പോഴും വിദ്യാഭ്യാസ യോഗ്യതയുടെ കുറവ് കൊണ്ട് മാത്രമല്ല കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് പോകാത്തത്, പത്ത് മുതല്‍ മുകളിലേക്ക് ഓരോ ക്ലാസ് വിജയിച്ചാല്‍ പോലും ഉന്നത വിദ്യാഭ്യാസത്തിന് കോളേജുകളും സര്‍വ്വകലാശാലകളും മറ്റും ഇറക്കുന്ന അറിയിപ്പുകള് ഇത്തരം ഊരുകളിലെ കുട്ടികള്‍ അറിയാറില്ല,” — മണികണ്ഠന് പറയുന്നു
കരിയര്‍ ഗൈഡന്‍സ് പോലുള്ള സഹായങ്ങള്‍ക്ക് ആദിവാസി ഊരുകളില്‍ വലിയ കുറവുണ്ടെന്നും പലപ്പോഴും സീറ്റുകള്‍ ഒഴിവുണ്ടായിട്ടും അതിലേക്ക് യോഗ്യതയുള്ള ആദിവാസി കുട്ടികള്‍ കടന്നുവരാത്തത് ഇതുമൂലമാണെന്നും മണികണ്ഠന് കൂട്ടിച്ചേര്‍ക്കുന്നു.
ഇത്തരം വെല്ലുവിളികളെ മറികടക്കാന്‍ ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ തന്നെ മുന്‍കയ്യെടുത്ത് നടത്തുന്ന കൂട്ടായ്മയാണ് ആദിശക്തി സമ്മര്‍ സ്കൂള്‍. അടിയ, പണിയ, കാട്ടുനായ്ക്ക, കുറുമ്പ, കാടര്‍, മുതുവാന്‍, വേടര്‍ തുടങ്ങിയ സമുദായങ്ങളില്‍ നിന്നുള്ള ഏകദേശം 2500-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനോടകം ആദിശക്തി ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം നല്കി — സംഘടനയുടെ പ്രവര്‍ത്തകര്‍ പറയുന്നു.
ഇന്‍ഡിജീനിയസ് പീപ്പിള്‍ കളക്ടീവ് എന്ന എന്‍.ജി.ഒ യുടെ മാതൃസംഘടനയാണ് ആദിശക്തി സമ്മര്‍ സ്കൂള്‍.
“ഭൂമിയുടെ അവകാശവും ജീവിക്കാനുള്ള അവകാശവും പോലെത്തന്നെ പ്രധാനമാണ് ഞങ്ങളുടെ പഠിക്കാനുള്ള അവകാശങ്ങളും. അതിന് വേണ്ടിയാണ് ഇങ്ങനെയൊരു കൂട്ടായ്മ തുടങ്ങാനും ഇങ്ങനെ ഊരുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമുള്ള എല്ലാത്തരം സഹായങ്ങളും കൊടുത്ത് ഉന്നത പഠനത്തിന് ഒരുക്കിയെടുക്കുക എന്നത് തന്നെയാണ് പ്രധാന ലക്ഷ്യം” — സമ്മര്‍ സ്കൂള്‍ ചെയര്‍പേഴ്സണ്‍ രജനി പറയുന്നു.
വയനാട്ടിലെ പണിയ സമുദായത്തില്‍ നിന്ന് തന്നെയുള്ള രജനി ആദിശക്തിയുടെ തുടക്കം മുതലേയുള്ള പ്രവര്‍ത്തകയാണ്.
“ലക്ഷ്യങ്ങള്‍ ഇല്ലാത്തുതുകൊണ്ടല്ല പലപ്പോഴും ആദിവാസി കുട്ടികള്‍ പിന്നിലേക്ക് പോകുന്നത്. മറ്റുള്ളവരെപ്പോലെ കാര്യങ്ങള്‍ അറിയാനുള്ള സാഹചര്യങ്ങളുടെ പരിമിതികളാണ് ആദിവാസി കുട്ടികളുടെ തുടര്‍പഠനം നിഷേധിക്കുന്നത്” ഇപ്പോള്‍ ബി.എഡ് വിദ്യാര്‍ഥിയായ രജനി തുടരുന്നു.
“മുന്‍പ് പഠിക്കണമെന്നുള്ള ആഗ്രഹങ്ങളുണ്ടായിരുന്നെങ്കിലും എങ്ങനെയെല്ലാം മുന്നോട്ട് പോകണം, കോഴ്സുകള്‍ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ തുടങ്ങിയവയെല്ലാം പഠിച്ചത് ഇങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമായതിന് ശേഷമാണ്.”
പഠനകാര്യങ്ങള്ക്കപ്പുറം ആദിവാസി സമൂഹത്തെ ബാധിക്കുന്ന മറ്റു വിഷയങ്ങളിലും ഇവര്‍ ശ്രദ്ധകാണിക്കുന്നു. ‘നാമഞ്ചായി’ എന്ന പേരില്‍ ആദിവാസി ഊരുകളില്‍ കൊവിഡ് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്ന പദ്ധതിയുടെ വയനാട് ജില്ലാ കോര്‍ഡിനേറ്ററാണ് ഇപ്പോള്‍ മണികണ്ഠന്.
“ഇത്തരം രോഗാവസ്ഥകളെ എങ്ങനെ നേരിടണമെന്നുള്ള അറിവില്ലായ്മ ആദിവാസി സമൂഹങ്ങള്‍ നേരിടുന്നുണ്ട്” മണികണ്ഠന് പറയുന്നു. “നമ്മള് ഒന്നിച്ച് എന്നാണ് നാമഞ്ചായി എന്ന പണിയ പദത്തിനര്‍ത്ഥം”.
മുന്‍പ് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റ് വര്‍ധിപ്പിക്കണമെന്നും ആദിവാസി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സംവരണം ഉയര്‍ത്തണമെന്നുമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ആദിശക്തിയുള്പ്പെടെയുള്ള ആദിവാസി സംഘടനകള്‍ സമരം നടത്തിയിരുന്നു. ഇതിന് പിന്തുണയുമായാണ് മണികണ്ഠന് കൂട്ടായ്മയുടെ ഭാഗമായത്.
ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ സീറ്റുകളുടെ അപര്യാപ്തത മൂലം യോഗ്യതയുണ്ടായിട്ടും ധാരാളം ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠനം നിലച്ചുപോകുന്നു എന്നാണ്
.
സ്കൂള്‍ പഠനം നിറുത്തുന്ന ആദിവാസി കുട്ടികളുടെ എണ്ണം കുറയ്ക്കാന്‍ ആദിശക്തി പോലെയുള്ള കൂട്ടായ്മകള്‍ക്ക് കഴിയും. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് 2018ല്‍ പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് സ്കൂള്‍ വിദ്യാഭ്യാസം ഇടയ്ക്ക് വച്ച് നിറുത്തുന്നവരില്‍ 51.48 ശതമാനം ഇടുക്കി, വയനാട് ജില്ലകളിലാണ്. — ഒരു
പറയുന്നു.
ആദിശക്തിയുടെ ഇടപെടല്‍ മൂലം പാതിവഴിയില്‍ പഠനം നിര്‍ത്തി കൊഴിഞ്ഞുപോകുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിന് ഒരു ഉദാഹരണമാണ് കേരള സര്‍വ്വകലാശാല വിദ്യാര്‍ഥി അഖിത, മേരി ലിഡിയ പറയുന്നു.
‘എനിക്ക് ഒരു ആര്‍ക്കിയോളജിസ്റ്റ് ആവാനായിരുന്നു ആഗ്രഹം. എന്നാല്‍ ബി.എ കഴിഞ്ഞ് എവിടെ ഇതിന് വേണ്ട കോഴ്സ് കണ്ടെത്തണമെന്ന് അറിയില്ലായിരുന്നു. അപ്പോഴാണ് ഒരു അധ്യാപകന് വഴി ആദിശക്തിയുടെ ഹെല്പ് ഡെസ്കില്‍ ബന്ധപ്പെടുന്നതും അവര്‍ കാര്യവട്ടത്ത് അഡ്മിഷനും ഹോസ്റ്റല്‍ കണ്ടെത്തുന്നതിനുമുള്ള സൗകര്യം ഒരുക്കി തരുന്നത്’ — കേരള സർവകലാശാലയിൽ ആർക്കിയോളജി വിദ്യാർഥിയായ അഖിത പറയുന്നു.
“ഇപ്പോള്‍ കൂട്ടായ്മ ചെയ്യുന്നത് എസ്.എസ്.എല്‍.സി ക്കും പ്ലസ്ടു വിനും വിജയിച്ച, ഉന്നത പഠനത്തിന് ആഗ്രഹിക്കുന്ന കുട്ടികളെ കണ്ടെത്തി സര്‍ക്കാരിന്റെയും യൂണിവേഴ്സിറ്റികളുടേയും അറിയിപ്പുകള് അനുസരിച്ച് കോഴ്സുകളും മറ്റും സൗജന്യമായി തെരഞ്ഞെടുത്ത് കൊടുക്കാനുള്ള ഹെല്പ് ഡെസ്ക് നടത്തുകയാണ്” — ആദിശക്തി സംസ്ഥാന കോര്‍ഡിനേറ്റര്‍ മേരി ലിഡിയ പറയുന്നു.
ഈ ഹെല്പ് ഡെസ്കിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം പണിയ സമുദായത്തില്‍ നിന്നുള്ള ആദ്യ വെറ്ററിനറി ഡോക്ടറായ ഡോ. അഞ്ജലി ഭാസ്കരനാണ് നിര്‍വ്വഹിച്ചത്.
****