കൊച്ചി
സ്വർണക്കടത്തുകേസിൽ പ്രതികളായ സരിത്, സ്വപ്ന എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഒരുമാസംകഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. എൻഐഎ കോടതി ജാമ്യം നിരസിച്ചതിനെത്തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ജാമ്യം നിഷേധിച്ച മറ്റുപ്രതികളായ മുഹമ്മദ് ഷാഫി, ജലാൽ, റിയാസ്, റബിൻസ്, റമീസ് എന്നിവരുടെ ജാമ്യാപേക്ഷകളും മാറ്റി. ഹർജികൾ സെപ്തംബർ ഒന്നിന് പരിഗണിക്കും.