ജനീവ
ആയുധനിയന്ത്രണം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടത്തി റഷ്യയും അമേരിക്കയും. ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് റഷ്യൻ വിദേശകാര്യ സഹമന്ത്രി സെർജി റയാബ്കോവുമായി ജനീവയില്‍ കൂടിക്കാഴ്ച നടത്തിയത്.
രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ജൂണില്‍ ധാരണയിലെത്തിയിരുന്നു.