ന്യൂഡൽഹി: ഹിന്ദി ഗാനരചയിതാവ് ജാവേദ് അക്തറും നടി ഷബാന ആസ്മിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ബിജെപിക്കെതിരായ രാഷ്ട്രീയ നിലപാടുള്ള രാഷ്ട്രീയ നേതാക്കളുമായും പ്രവർത്തകരുമായും മമത ചർച്ച നടത്തിവരുന്നതിനിടയിലാണ് കൂടിക്കാഴ്ച നടന്നത്.
രാജ്യത്തിന് ഒരു മാറ്റം അനിവാര്യമാണ്. മാറ്റത്തിനുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഡൽഹിയിലുണ്ടായകലാപം നിർഭാഗ്യകരമാണ്. ഭയത്തിന്റെ ഒരു അന്തരീക്ഷം ഇവിടെ നിലനിൽക്കുന്നുണ്ട്. അത് മാറണം,അക്തർ മാധ്യമങ്ങളോടു പറഞ്ഞു.
പശ്ചിമ ബംഗാൾ ഒരു മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.തൃണമൂൽ കോൺഗ്രസിന്റെ ബി.ജെ.പി വിരുദ്ധ മുദ്രാവാക്യവും(ഖേലാ ഹോബേ- കളി തുടങ്ങി) അദ്ദേഹംഉദ്ധരിച്ചു.അതേസമയം,പ്രതിപക്ഷത്തെ ആരു നയിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
2024-ൽ വരാൻ പോകുന്ന ലോക് സഭാ ഇലക്ഷൻ രാജ്യവും മോദിയും തമ്മിലായിരിക്കുമെന്നും ആ മത്സരത്തിനൊരു തുടർച്ചയുണ്ടാവുമെന്നും മമത പറഞ്ഞു.
Content Highlights:’India needs a change’: Javed Akhtar meets Mamata with Shabana Azmi as Opposition muscles up against NDA