“ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് ദേശീയ സമിതിയെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പിനു മുമ്പ് ഇഷ്ടക്കാർക്ക് അനർഹമായ പ്രൊമോഷൻ നൽകി സീറ്റ് നൽകിയതുകൊണ്ടാണ് 12 ൽ 11 പേരും തോറ്റത്.” എന്ന് നേതാക്കൾ വിമർശനം ഉന്നയിച്ചു.
തെരഞ്ഞടുപ്പിൽ വൈസ് പ്രസിഡന്റ് തോറ്റതും പ്രസിഡന്റിന്റെ ഭൂരിപക്ഷം കുറഞ്ഞതും മണ്ഡലം ശ്രദ്ധിക്കാത്തതുകൊണ്ടാണ്. യൂത്ത് കോൺഗ്രസിന് പാർട്ട് ടൈം പ്രസിഡന്റല്ല ഫുൾ ടൈം പ്രസിഡന്റാണ് വേണ്ടതെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന നേതാക്കൾ വിളിച്ചാൽ ഷാഫി പറമ്പിൽ ഫോണെടുക്കാറില്ലെന്നും വിമർശനം ഉയർന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പേരിൽ കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനേയും മാറ്റാൻ ഹൈക്കമാന്റിന് സ്വകാര്യ സന്ദേശം ഷാഫി പറമ്പിൽ നൽകിയത് ഗുരുതരമായ തെറ്റാമെന്നും നേതാക്കൾ പറയുന്നു. സ്കോളർഷിപ്പ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.