മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തു പ്രസിഡൻ്റുമാരാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തങ്ങളുടെ ജീവനും പഞ്ചായത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് സംരക്ഷണം വേണമെന്നായിരുന്നു പ്രസിഡൻ്റുമാരുടെ ആവശ്യം. പ്രസിഡൻ്റിനും മെമ്പര്‍മാര്‍ക്കും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന യോഗങ്ങള്‍ക്കും സംരക്ഷണം വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല.
Also Read:
എന്നാൽ പഞ്ചായത്തുകള്‍ക്ക് 5 വര്‍ഷം കാലാവധിയുണ്ടെന്നും ഇക്കാലമത്രയും പോലീസ് സംരക്ഷണം നല്‍കാൻ മാത്രം യാതൊരു നിയമപ്രശ്നങ്ങളും ഈ പഞ്ചായത്തുകളിൽ ഇല്ലന്നുമായിരുന്നു എതിര്‍കക്ഷികളായ പാര്‍ട്ടികള്‍ അറിയിച്ചത്. പഞ്ചായത്തിനു സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയിൽ എന്തെങ്കിലും നിയമപ്രശ്നങ്ങള്‍ ഉണ്ടെങ്കിൽ ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പഞ്ചായത്ത് ഭരണസമിതിയ്ക്കെതിരെ പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
Also Read:
ട്വൻ്റി 20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് മുന്നിൽ നടത്തിയത് ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ ആണെന്നും അവ സമാധാനപരമായിരുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി. പ്രതിഷേധം തുടരാൻ അനുവദിക്കണമെന്നും പാര്‍ട്ടികള്‍ കോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യമാണ് കോടതി അംഗീകരിച്ചത്.