തിരുവനന്തപുരം:നിയമസഭാ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മന്ത്രി സ്ഥാനത്ത് നിന്ന് വി.ശിവൻ കുട്ടിയെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. എബിവിപി രാവിലെ സെക്രട്ടേറിയറ്റിൽ നടത്തിയ മാർച്ച് സംഘർഷത്തിലേക്കെത്തി.
ബാരിക്കേഡ് തകർത്ത് അകത്ത് കറയാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. തുടർന്ന് പോലീസുമായി ഉന്തും തള്ളമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.യു.വിന്റെ നേതൃത്വത്തിലുള്ള മാർച്ചും ഉടൻ സെക്രട്ടേറിയേറ്റിലേക്കെത്തെും. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൂടുതൽ സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ചുകൾ തീരുമാനിച്ചിട്ടുണ്ട്.