തിരുവനന്തപുരം: മുട്ടിൽ മരംമുറിക്ക് കാരണമായ ഉത്തരവിൽ നിയമോപദേശം തേടിയിരുന്നതായി മന്ത്രി പി.രാജീവ് .നിയമസഭയിൽ ചോദ്യോത്തരവേളയിൽമറുപടി പറയുകയായിരുന്നു അദ്ദേഹം.
സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നത് നിയമത്തെയും ചട്ടത്തെയും അടിസ്ഥാനമാക്കി അതാത് ഭരണവകുപ്പുകൾ ആണ് . അത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിക്കുമ്പോൾസാധാരണ ഗതിയിൽനിയമ വകുപ്പിന്റെ അനുമതി തേടേണ്ടതില്ല.ഈ ഉത്തരവിലും നിയമവകുപ്പിന്റെ അനുമതി തേടിയിട്ടില്ല. അതുകൊണ്ട് അത് തെറ്റല്ല. ഉത്തരവ് റദ്ദാക്കുന്ന ഘട്ടത്തിലാണ് നിയമവകുപ്പിന്റെ മുന്നിലെത്തിയത്. റദ്ദാക്കുന്ന ഉത്തരവിന്റെ നിയമസാധുത പരിശോധിച്ചു. നേരത്തെ ഇറക്കിയ ഉത്തരവ് നിയമാനുസൃതമല്ല. കരടുകൊണ്ട് ഈ പ്രശ്നം പരിഹാരിക്കാൻ കഴിയില്ല. അതിന് വേണ്ടത് 64 ചട്ടത്തിൽ ഭേദഗതി വരുത്തുകയാണ് ചെയ്യേണ്ടത് എന്നായിരുന്നു നിയമവകുപ്പിന്റെ ഉപദേശം. ഇതിനെ അടിസ്ഥാനമാക്കി നിയമവകുപ്പിന്റെ ഉപദേശം പൂർണമായി നടപ്പിലാക്കികൊണ്ടാണ് റവന്യൂ വകുപ്പ് ഉത്തരവ് റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Muttil tree felling case