നിലമ്പൂർ: നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിന്റെ ക്രൂര മർദ്ദനമേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് ഹോം ഗാർഡ് യുവാവിനെ അതിക്രൂരമായി കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹോം ഗാർഡിനെതിരെ നടപടിയെടുത്തു.
അടികൊണ്ട് നിലത്തുവീഴുന്ന യുവാവിന്റെ മുഖത്ത് പിന്നെയും ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അവിടെ നിന്നും എഴുന്നേറ്റ് പോകാൻ ശ്രമിക്കുമ്പോൾ പിന്നെയും തലയ്ക്ക് പിന്നിലായി ശക്തമായി അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഹോം ഗാർഡ് സെയ്തലവിയെ സർവീസിൽ നിന്ന് മാറ്റിനിർത്തിയതായി നിലമ്പൂർ എസ്.എച്ച്.ഒ അറിയിച്ചു.
Content Highlights: Man attacked by homeguard, video footage out