സഭയ്ക്കുള്ളിലെ പ്രതിഷേധ നീക്കങ്ങള്‍ക്കു പുറമെ തലസ്ഥാനത്ത് ബഹുജന സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. വിചാരണ ചെയ്യപ്പെടേണ്ടയാള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും മന്ത്രി രാജി വെക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ വി ശിവൻകുട്ടിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎമ്മിൻ്റേത്. മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ശിവൻകുട്ടിയ്ക്കു പുറമെ കേസിലെ മറ്റു പ്രതികളായ ഇപി ജയരാജൻ, കെടി ജലീൽ എന്നിവര്‍ കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാരിലും മന്ത്രിമാരായിരുന്നു.
Also Read:
ബാര്‍ കോഴക്കേസ് ഉള്‍പ്പെടെയുള്ള വിവാദവിഷയങ്ങളിൽ അന്നത്തെ യുഡിഎഫ് സര്‍ക്കാരിനെതിരെ ഇടതുപക്ഷം നടത്തി വന്നിരുന്ന സമരങ്ങളുടെ ഭാഗമായിരുന്നു നിയമസഭ തടസ്സപ്പെടുത്താനുള്ള തീരുമാനവും. ഇതാണ് കയ്യാങ്കളിയിലെത്തിയത്. ഈ സാഹചര്യത്തിൽ നേതാക്കളെ പിന്തുണയ്ക്കാൻ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം. ഈ സാഹചര്യത്തിൽ സര്‍ക്കാര്‍ കേസിനെ എങ്ങനെയാകും നേരിടുക എന്നത് പ്രധാനമാണ്. കേസിൽ നിന്ന് തലയൂരുന്നതിനു പകരം നടപടികള്‍ പരമാവധി വൈകിപ്പിക്കുക എന്ന തന്ത്രമായിരിക്കും സര്‍ക്കാര്‍ പയറ്റുക എന്നു റിപ്പോര്‍ട്ടുകളുണ്ട്.
Also Read:
നിയമസഭാ സെക്രട്ടറിയുടെ പേരിലാണ് ഹര്‍ജിയെങ്കിലും കേസിൽ സര്‍ക്കാരിനെതിരെ വാദിക്കേണ്ടത് സര്‍ക്കാര്‍ പ്രോസിക്യൂട്ടറാണ്. നിലവിലെ മന്ത്രിയ്ക്കും ഭരണകക്ഷിനേതാക്കള്ക്കം ശിക്ഷ വാങ്ങിക്കൊടുക്കാനായി സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ തന്നെ വാദിക്കേണ്ടി വരുമെന്നതാണ് കേസിലെ വിചിത്രമായ വസ്തുത.