തിരുവനന്തപുരം
സംസ്ഥാനത്ത് പ്രതിദിന കോവിഡ് പരിശോധന രണ്ട് ലക്ഷത്തോടടുത്തു, 24 മണിക്കൂറിനിടെ 1,96,902 സാമ്പിൾ പരിശോധിച്ചു. സംസ്ഥാനത്ത് നടന്ന ഏറ്റവും ഉയർന്ന പരിശോധനയാണിത്. ബുധനാഴ്ച 22,056 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗികൾ 22,000 കടക്കുന്നത്. എന്നാൽ രോഗസ്ഥിരീകരണ നിരക്ക് 11.2 ശതമാനമായി കുറഞ്ഞു.
രണ്ട് ജില്ലയിൽവീതം രോഗികളുടെ എണ്ണം രണ്ടായിരവും മൂവായിരവും കടന്നു. ആറ് ജില്ലയിൽ ആയിരത്തിലധികം രോഗികളുണ്ട്. മലപ്പുറം–- 3931, തൃശൂർ –-3005, കോഴിക്കോട്–- 2400, എറണാകുളം–- 2397, പാലക്കാട് –-1649, കൊല്ലം–- 1462, ആലപ്പുഴ–- 1461, കണ്ണൂർ–- 1179, തിരുവനന്തപുരം –-1101, കോട്ടയം–- 1067 എന്നിങ്ങനെയാണ് ഈ ജില്ലകളിലെ രോഗനിരക്ക്. രോഗമുക്തർ 17,761. ആകെ ചികിത്സയിലുള്ളവർ 1,49,534.
131 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 16,457. സമ്പർക്കത്തിലൂടെയാണ് 20,960 പേർക്ക് രോഗം, ഇതിൽ 100 പേർ ആരോഗ്യ പ്രവർത്തകരാണ്. വിവിധ ജില്ലകളിൽ 4,46,211 പേർ നിരീക്ഷണത്തിലുണ്ട്.