Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മന്ത്രി പ്രതിയാണ്, രാജിവെക്കണം: കേസിനായി ചെലവഴിച്ചത് ജനങ്ങളുടെ പണമെന്ന് പ്രതിപക്ഷം

by News Desk
July 28, 2021
in KERALA
0
മന്ത്രി-പ്രതിയാണ്,-രാജിവെക്കണം:-കേസിനായി-ചെലവഴിച്ചത്-ജനങ്ങളുടെ-പണമെന്ന്-പ്രതിപക്ഷം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കം തള്ളിയ സാഹചര്യത്തിൽ മന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

നിയമസഭയിൽ നടക്കുന്ന ആക്രമസംഭവങ്ങളിൽ എം.എൽ.എമാർക്ക് ലഭിക്കുന്ന യാതൊരു പ്രിവിലേജും ഉണ്ടാകില്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈക്കാര്യം നേരത്തെ യു.ഡി.എഫ് ഉന്നയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ സഭയിലെ ഒരു മന്ത്രിയും ഒരു എം.എൽ.എയും ഉൾപ്പെടെ ആറ് പേർ വിചാരണ നേരിടേണ്ട സ്ഥിതിയാണ്. വിചാരണ നേരിടാൻ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സ്ഥാനം രാജിവെയ്ക്കണം. വിചാരണ നേരിടുന്ന ഒരു മന്ത്രിസഭയിൽ ഉള്ളത് അംഗീകരിക്കാൻ കഴിയില്ല.

മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. സ്വർണകള്ളക്കടത്തും മറ്റ് കേസുകളുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പേരുകൾ ഡി.വൈ.എഫ്.ഐയുടെയും സി.പി.എം പ്രവർത്തകരുടെയും പേരാണ്.

നിയമസഭയിലെ അംഗങ്ങൾക്ക് പ്രിവിലേജ് ഉണ്ടെങ്കിൽ ഒരു നിയമസഭാ അംഗം മറ്റൊരു നിയമസഭാ അംഗത്തെ കുത്തികൊന്നാൽ കേസെടുക്കാൻ കഴിയില്ലെ എന്നാണ് തങ്ങൾ നേരത്തെ ചോദിച്ചത്. ഇത് തന്നെയാണ് സുപ്രീംകോടതി ആവർത്തിച്ചത്.

ഒരു നിയമസഭാ അംഗം മറ്റൊരു അംഗത്തെ വെടിവെച്ച് കൊന്നാൽ അത് കുറ്റമാണ്. അതിലൊരു പ്രിവിലേജുമില്ല. സഭയ്ക്ക് അകത്തും പുറത്തും ഏതൊരു പൗരൻ എന്ത് കുറ്റം ചെയ്താലും അത് തെറ്റാണെന്നും സതീശൻ പറഞ്ഞു

കേസ് നടത്താൻ ചെലവഴിച്ചത് ജനങ്ങളുടെ പണം: മുഖ്യമന്ത്രി മറുപടി പറയണം-കെ.സുധാകരൻ

കയ്യാങ്കളി കേസിൽ സുപ്രീം കോടതിയുടെ വിധി ചരിത്രത്തിന്റെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അഭിപ്രായപ്പെട്ടു. അന്ന് നിയമസഭയിൽ നടന്നത് ജനകീയ സമരമല്ലെന്നും അദ്ദേഹം പറഞ്ഞു

നിയമസഭയ്ക്കുള്ളിൽ ഒരു പെരുമാറ്റച്ചട്ടമുണ്ട്. പരിരക്ഷ ആവശ്യപ്പെടാൻ സാധിക്കുന്ന സംഭവങ്ങളുമുണ്ട്. പക്ഷെ ക്രിമിനൽ കുറ്റം പരിരക്ഷ അവകാശപ്പെടാവുന്ന കുറ്റമല്ല എന്ന കോടതിയുടെ നിരീക്ഷണം തന്നെയാണ് ഭരണഘടന ചൂണ്ടിക്കാണിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

കേരളത്തിലെ ക്രിമിനലുകളെ സംരക്ഷിക്കാനുള്ള കേസ് നടത്താൻ എത്ര കോടി രൂപ സർക്കാർ ചിലവഴിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കണക്ക് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾക്ക് പിന്തുണ നൽകാൻ കേസ് നടത്തി സർക്കാർ ചിലവഴിക്കുന്നത് ജനങ്ങളുടെ പണമാണെന്ന് മുഖ്യമന്ത്രി ഓർമ്മിക്കണമെന്ന് സുധാകരൻ പറഞ്ഞു.

കോടതിവിധി സർക്കാരിനേറ്റ തിരിച്ചടി, ശിവൻകുട്ടി രാജിവെക്കണം- ചെന്നിത്തല

നിയമസഭാ കയ്യാങ്കളിക്കേസിലെ സുപ്രീം കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ നിയമപോരാട്ടത്തിന് നാലുവർഷം നേതൃത്വം കൊടുത്ത ഒരാളെന്ന നിലയിൽ പൂർണ സംതൃപ്തിയുണ്ട്. വിചാരണ നേരിടുന്ന മന്ത്രി, ആ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് തീരാകളങ്കം ആയിരിക്കും. അതിനാൽ, വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി കോടതിവിധി മാനിച്ച് സ്ഥാനത്തുനിന്ന് രാജിവെച്ച് മാറിനിന്ന് വിചാരണ നടപടികൾ നേരിടണം. മുഖ്യമന്ത്രി അദ്ദേഹത്തോട് രാജി ആവശ്യപ്പെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ontent Highlights:opposition demands resignation of v.sivankutty

Previous Post

‘ആര്‍ക്കൈവ്’ ചെയ്ത ചാറ്റുകള്‍ ഇനി മുന്നില്‍ കാണില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

Next Post

മുട്ടില്‍ മരംമുറി: ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മുട്ടില്‍-മരംമുറി:-ദേശീയ-ഹരിത-ട്രിബ്യൂണല്‍-സ്വമേധയാ-കേസെടുത്തു

മുട്ടില്‍ മരംമുറി: ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.