തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് ശിവൻകുട്ടി. വിധി വ്യക്തമായി മനസിലാക്കിയതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും വിധി അനുസരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും ശിവൻകുട്ടി പറഞ്ഞു.
തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.സമരപോരാട്ടങ്ങളുടെ ഭാഗമായി നിരവധി കേസുകൾ വരാറുണ്ട്. അവകാശപോരാട്ടത്തിന്റെ ഭാഗമായിരുന്നു ഈ കേസ്. മന്ത്രിസ്ഥാനം രാജിവെക്കുന്ന കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചില്ല.
മന്ത്രി സ്ഥാനം രാജിവെക്കണമെന്നോ എം എൽ എ സ്ഥാനം രാജി വാക്കണമെന്നോ എന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല എന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.ഇത് ഇന്ത്യാ രാജ്യത്ത് ആദ്യത്തെ വിധിയല്ല. ബാബറി മസ്ജിദ് കേസിലടക്കം നിരവധി പരാമർശങ്ങൾ ഉള്ള വിധി വന്നിട്ടുണ്ടല്ലോ എന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. ഈ കേസിൽ അത്തരത്തിലൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Sivankutty says, he respect court verdict