കൊളംബൊ: പരമ്പര നഷ്ടമാകാതിരിക്കാന്‍ ശ്രീലങ്കയ്ക്ക് ജയം അനിവാര്യം. പക്ഷെ സമീപകാല റെക്കോര്‍ഡുകള്‍ ലങ്കയ്ക്ക് അത്ര മുന്‍തൂക്കം നല്‍കുന്നില്ല. 2019 ഒക്ടോബറിന് ശേഷം കളിച്ച 14 ട്വന്റി 20യില്‍ ഒന്നില്‍ മാത്രമാണ് ജയിക്കാനായത്.
പോയ വര്‍ഷത്തെ നിധാസ് ട്രോഫിയിലാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയത്. 190 റണ്‍സ് കുറിച്ചു. ലങ്കയെ വലയ്ക്കുന്നത് ബാറ്റിങ്ങിലെ പോരായ്മകള്‍ തന്നെയാണ്. ആദ്യ ട്വന്റി 20യില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ 164 ല്‍ ഒതുക്കാന്‍ ബോളര്‍മാര്‍ക്കായിരുന്നു.
ഇന്ത്യക്കെതിരെ വിജയിക്കണമെങ്കില്‍ ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് ശ്രീലങ്ക പുലര്‍ത്തേണ്ടതുണ്ട്. 26 പന്തില്‍ 44 റണ്‍സെടുത്ത ചരിത് അസലങ്ക മാത്രമാണ് അല്‍പ്പമെങ്കിലും തിളങ്ങിയിരുന്നത്. അസലങ്കയ്ക്ക് പിന്തുണ നല്‍കാന്‍ ആര്‍ക്കും ലങ്കന്‍ നിരയില്‍ കഴിഞ്ഞില്ല എന്നതും ആദ്യ മത്സരത്തില്‍ തിരിച്ചടിയായി.
മറുവശത്ത് ജയവുമായി പരമ്പര സ്വന്തമാക്കാനാകും ശിഖര്‍ ധവാനും കൂട്ടരും ഇറങ്ങുക. ബാറ്റിങ്ങില്‍ സൂര്യകുമാര്‍ യാദവ്, പൃത്വി ഷാ എന്നിവരെ ടെസ്റ്റ് ടീമിലേക്ക് വിളിച്ചതിനാല്‍ കളിക്കുമോ ഇരുവരും എന്ന കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല.
ഇരുവരും കളിക്കുന്നില്ല എങ്കില്‍ ഓപ്പണിങ് സ്ഥാനത്തേക്ക് ദേവദത്ത് പടിക്കലിന് അവസരം ഒരുങ്ങിയേക്കും. ബോളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസകരമാകും. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ ഏകദിനത്തിലെ പോലെ ട്വന്റി 20യിലും താളം കണ്ടെത്താതെ പോകുന്നത് തിരിച്ചടിയാണ്.
Also Read: Tokyo Olympics 2020: പ്രായം 13; നേട്ടം ഒളിംപിക്സില്‍ സ്വര്‍ണം
The post India vs Sri Lanka 2nd T20: ലങ്ക പിടിക്കാന്‍ ഇന്ത്യ; രണ്ടാം ട്വന്റി 20 ഇന്ന് appeared first on Indian Express Malayalam.