Also Read:
പരിക്കേൽക്കുന്ന വിധത്തിലുള്ള കൈയ്യേറ്റം, ജീവൻ അപകടത്തിലാക്കുമെന്നുള്ള ഭീഷണി, ആക്രമണം തുടങ്ങിയ വകുപ്പുകളാണ് ബൽറാം അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ യുവമോര്‍ച്ചയും പോലീസിൽ പരാതി നല്‍കിയിരുന്നു. എന്നാൽ യുവാവിൻ്റെ കൈ തന്‍റെ ദേഹത്തു തട്ടിയെന്നാണ് രമ്യ ഹരിദാസ് ഉന്നയിക്കുന്ന ആരോപണം. എന്നാൽ ഇതു സംബന്ധിച്ച് പരാദതി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ചതിനു ഹോട്ടലുടമയ്ക്കെതിരെയും നടപടിയുണ്ട്.
Also Read:
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളഉടെ ഭാഗമായി ഭക്ഷണശാലകളിൽ നിന്നു പാഴ്സൽ നല്‍കാൻ മാത്രമാണ് അനുമതിയുള്ളത്. എന്നാൽ പാലക്കാട് നഗരത്തിലെ ഹോട്ടലിനുള്ളിൽ നേതാക്കള്‍ മേശയ്ക്കു ചുറ്റും ഇരിക്കുന്ന വീഡിയോയാണ് വിവാദമായത്. വീഡിയോയിൽ രമ്യ ഹരിദാസിൻ്റെയും വിടി ബൽറാമിൻ്റെയും മുഖം വ്യക്തമായിരുന്നു. എന്നാൽ ഇതിൻ്റെ പേരിൽ യുവാവ് ആക്രമിക്കപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീയുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണ് യുവാവ് നടത്തിയതെന്ന നിലപാടിലാണ് കോൺഗ്രസ്. സംഭവത്തിൽ രമ്യ ഹരിദാസിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തിയിരുന്നു.