കൊച്ചി > ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് അഫ്ഗാൻ ജയിലിൽ തടങ്കലിൽ കഴിയുന്ന മകൾ നിമിഷയേയും
കുഞ്ഞിനേയും നാട്ടിൽ എത്തിക്കാൻ നിർദേശം നൽകണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിൻ്റെ നിലപാട്തേടി. രണ്ടാഴ്ചക്കകം തീരുമാനം അറിയിക്കണം.
നിമിഷയുടെ മാതാവ് തിരുവനന്തപുരം മണക്കാട് സ്വദേശി ബിന്ദു സമ്പത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ
പരിഗണിച്ചത്.
ഭർത്താവിനൊപ്പം ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന നിമിഷ, ഭർത്താവ് കൊല്ലപ്പെട്ടതിനെ തുടർന്ന് അഫ്ഗാൻ പൊലിസിന് കീഴടങ്ങി ഇപ്പോൾ ജയിലിലാണെന്നും നാട്ടിലെത്തിക്കാൻ നടപടി വേണമെന്നുമാണ്
ഹർജിയിലെ ആവശ്യം. മകളെയും കുഞ്ഞിനേയും നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി കോടതി നിർദ്ദേശപ്രകാരം പിൻവലിച്ചിരുന്നു.