Tokyo Olympics 2020 Medal Tally: 2021 ടോക്യോ ഒളിമ്പിക്സ് വെള്ളിയാഴ്ചയാണ് ദ്യോഗികമായി ആരംഭിച്ചത്. ലോകമെമ്പാടുമുള്ള അത്ലറ്റുകൾ ഇപ്പോൾ ജപ്പാനിൽ അതത് രാജ്യങ്ങളെ പ്രതിനിധീകരിച്ച് മത്സരിക്കുന്നു. സ്വന്തം രാജ്യത്തേക്ക് മെഡൽനേട്ടമെത്തിക്കാമെന്ന പ്രതീക്ഷയോടെ ഇന്ത്യയിൽ നിന്നടക്കമുള്ള കായിക താരങ്ങൾ ടോക്യോയിൽ മത്സരിക്കുന്നു.
ഒളിംപിക്സിൽ അന്തിമ മെഡൽ നില എങ്ങനെയാവുമെന്ന ആകാംക്ഷയിലാണ് കായിക പ്രേമികൾ. ഇതുവരെയുള്ള മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആതിഥേയരായ ജപ്പാനാണ് സ്വർണമെഡലുകളുടെ എണ്ണത്തിൽ മുന്നിൽ.
മെഡൽ നിലയിൽ തിങ്കളാഴ്ച രാത്രി വരെയുള്ള കണക്ക് പ്രകാരം മുന്നിൽ നിൽക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയും ഇന്ത്യയുടെ മെഡൽനിലയും ചുവടെ ചേർക്കുന്നു. ഏറ്റവും കൂടുതൽ സ്വർണം നേടിയ രാജ്യം ഏതെന്ന് കണക്കാക്കിയാണ് റാങ്ക് നൽകിയിരിക്കുന്നത്.
റാങ്ക് | രാജ്യം | സ്വർണം | വെള്ളി | വെങ്കലം | ആകെ |
1 | ജപ്പാൻ | 8 | 2 | 3 | 13 |
2 | യുഎസ്എ | 7 | 3 | 4 | 14 |
3 | ചൈന | 6 | 5 | 7 | 18 |
4 | ദക്ഷിണ കൊറിയ | 3 | 2 | 1 | 6 |
5 | ബ്രിട്ടൺ | 3 | 0 | 3 | 6 |
33 | ഇന്ത്യ | 0 | 1 | 0 | 1 |
The post Tokyo Olympics 2020 Medal Tally: ടോക്യോ ഒളിംപിക്സിലെ ഇതുവരെയുള്ള മെഡൽ നിലയും ഇന്ത്യയുടെ സ്ഥാനവും അറിയാം appeared first on Indian Express Malayalam.