കൊച്ചി > കൂടത്തായി കൊലക്കേസിൽ ഹൈക്കോടതി വിചാരണക്കോടതിയുടെ റിപ്പോർട്ട് തേടി. വിചാരണ നടപടികളിലെ തൽസ്ഥിതി സംബന്ധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണം. ക്രൂരമായ കൊലപാതകങ്ങൾക്ക് പിന്നിൽ ബുദ്ധിപരമായ ആസൂത്രണം ഉണ്ടെന്നും ഒന്നാംപ്രതി ജോളിയുടെ അത്യാഗ്രഹമാണ് കൊലക്ക് പിന്നിലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
രണ്ടാം പ്രതി എം എസ് മാത്യുവിൻ്റെ ജാമ്യാപേക്ഷയെഎതിർത്താണ് പ്രോസിക്യൂഷൻ നിലപാടറിയിച്ചത്. ചോക്കലേറ്റ് കൊടുക്കുന്നത് പോലെയാണ് സയനൈഡ് കൊടുത്തതെന്ന് വാദത്തിനിടെ കോടതി പരാമർശിച്ചു. രണ്ടാം പ്രതിയായ മാത്യുവിൻ്റെ ആദ്യ ജാമ് ഹർജികൾ കോടതി നേരത്തെ തള്ളിയിരുന്നു.
കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.