“ഒരു കുടുംബത്തിൽ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്നോളജി, പാലായിൽ സ്കോളർഷിപ്പോടെ പഠിക്കാം.” ഒപ്പം, ഒരു കുടുംബത്തിലെ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങൾ മാര്‍ സ്ലീവാ ആശുപത്രിയിൽ സൗജന്യമായി നൽകും എന്നാണ് രൂപതയുടെ പ്രഖ്യാപനം.
Also Read:
ക്രൈസ്തവ സമുദായം ജനസംഖ്യാ വർദ്ധനവിന് തയ്യാറാകണമെന്ന് തീവ്ര ക്രൈസ്തവ സംഘടനകൾ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയിരുന്നു. എന്നാൽ ആദ്യമായാണ് സഭയുടെ ഔദ്യോഗിക നേതൃത്വം പരസ്യമായി ജനസംഖ്യാ വർദ്ധനവിന് ആഹ്വാനം ചെയ്ത് രംഗത്തെത്തുന്നത്.
വിഷയത്തിൽ രൂക്ഷ വിമർശനമാണ് സഭയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. “അൽപ സ്വൽപ്പം വകതിരിവ്” എന്ന കുറിപ്പോടെയാണ് പാലാ രൂപതയുടെ തീരുമാനത്തിന്റെ പോസ്റ്റർ സംവിധായകൻ ജിയോ ബേബി വിമർശനം ഉന്നയിച്ചിരിക്കുന്നത്. പാലാ രൂപതയുടെ കുടുംബ വർഷം 2021 ആഘോഷത്തിന്റെ ഭാഗമായാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പോസ്റ്ററിൽ പറയുന്നു.
രൂപതയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിശ്വാസികളിൽ ചിലർ രംഗത്തെത്തിയിട്ടുണ്ട്. സഭയുടേത് ധീരമായ തീരുമാനമാണെന്നാണ് അവരുടെ പക്ഷം. അതേസമയം രാജ്യത്തെ ജനസംഖ്യാ നിയന്ത്രണത്തെ തകിടം മറിക്കുന്ന തീരുമാനത്തിനെതിരെ നിയമ നടപടിസ്വീകരിക്കണെന്നും വിശ്വാസികളിലെ മറ്റൊരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പാലാ രൂപതയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത്തരത്തിൽ വിശ്വാസികൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.