മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കൊടകര കുഴൽപ്പണം ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കൊടകരക്കേസിൽ നാലാം പ്രതി ബിജെപി പ്രവർത്തകനാണ്. ധർമ്മരാജനും ബിജെപി അനുഭാവിയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷററെ ഏൽപ്പിക്കാനാണ് കുഴൽപണം എത്തിച്ചത്. കേസിൽ കെ. സുരേന്ദ്രൻ അടക്കം 206 സാക്ഷികൾ ഉണ്ട്. 21 പ്രതികൾ അറസ്റ്റിലായെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.സാക്ഷികൾ ചിലപ്പോ പിന്നീട് പ്രതികളായേക്കാം. സുരേന്ദ്രനെ ഉന്നംവച്ച് മുഖ്യമന്ത്രി മറുപടി പറയവേ കൂട്ടിച്ചേർത്തു.
കുഴൽപ്പണക്കേസിലെ വിവരങ്ങൾ ഇ.ഡിയ്ക്ക് കൈമാറിയിട്ടുണ്ട്.ഇ.ഡിയ്ക്ക് ഇക്കാര്യം നേരിട്ട് അന്വേഷിക്കാവുന്നതാണ്. കൊടകരക്കേസുമായി ബന്ധപ്പെട്ട് റോജി എം.ജോൺ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കൊടകര കേസുമായി ബന്ധപ്പെട്ട് പണത്തിന്റെ ഉദ്ഭവം അടക്കമുള്ള കാര്യങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. അതുകൊണ്ട് ഈ കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സംസ്ഥാനം കൈമാറണമെന്ന ആവശ്യമാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ റോജി എം ജോൺ പ്രധാനമായും ആവശ്യപ്പെട്ടത്.
കൊടകര കുഴൽപ്പണക്കേസിൽ ഉൾപ്പെട്ട കോടിക്കണക്കിന് രൂപ കേരളത്തിന്റെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി ഉപയോഗിച്ചു എന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടും ബന്ധപ്പെട്ട കേന്ദ്ര എജൻസികളെ ഏൽപ്പിക്കാതെ ഒതുക്കാൻ സർക്കാർ ശ്രമിച്ചത്സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം. ജോൺ എം.എൽ.എ സമർപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Content Highlight: Kodakara hawala case